ചെ​​റു​​തോ​​ണി: ഭാ​​ര്യ​​യെ വെ​​ട്ടി​​കൊ​​ല​​പ്പെ​​ടു​​ത്തി​​യ​ശേ​​ഷം ഭ​​ർ​​ത്താ​​വ് ജീ​​വ​​നൊ​​ടു​​ക്കി. തോ​​പ്രാം​​കു​​ടി സ്കൂ​​ൾ​​സി​​റ്റി പെ​​ലി​​ക്ക​​ൻ​​ക​​വ​​ല​​യി​​ലാ​​ണ് നാ​​ടി​​നെ ന​​ടു​​ക്കി​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. കു​​ന്നും​​പു​​റ​​ത്ത് ഷാ​​ജി (സു​​ഹൃ​​ത്ത് ഷാ​​ജി- 50) യാ​​ണ് ഭാ​​ര്യ മി​​നി (45)യെ വാ​​ക്ക​​ത്തി​​ക്ക് ക​​ഴു​​ത്ത​​റു​​ത്ത് കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. കൃ​​ത്യ​​ത്തി​​നു​​ശേ​​ഷം ഇ​​യാ​​ൾ തൂ​​ങ്ങി​​മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക ​നി​​ഗ​​മ​​നം. രാ​​ത്രി​​യി​​ൽ ന​​ട​​ന്ന സം​​ഭ​​വം ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ​​യാ​​ണ് പു​​റം​​ലോ​​ക​​മ​​റി​​യു​​ന്ന​​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മി​​നി​​യു​​ടെ ക​​ഴു​​ത്തി​​ൽ ആ​​ഴ​​ത്തി​​ൽ വെ​​ട്ടേ​​റ്റി​​രു​​ന്നു. കൈ​​യ്ക്കും വെ​​ട്ടേ​​റ്റി​​ട്ടു​​ണ്ട്. വീ​​ടി​​ന്‍റെ കി​​ട​​പ്പു​​മു​​റ​​യി​​ൽ ക​​ട്ടി​​ലി​​നോ​​ടു​​ചേ​​ർ​​ന്ന് ത​​റ​​യി​​ലാ​​ണ് മി​​നി​​യു​​ടെ മൃ​​ത​​ദേ​​ഹം കി​​ട​​ന്നി​​രു​​ന്ന​​ത്. ഷാ​​ജി​​യു​​ടെ മൃ​​ത​​ദേ​​ഹം സ​​മീ​​പ​​ത്ത് ക​​ഴു​​ത്തി​​ൽ കേ​​ബി​​ൾ മു​​റു​​കി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​യാ​​ൾ വീ​​ടി​​ന്‍റെ ഇ​​ട​​യു​​ത്ത​​ര​​ത്തി​​ൽ തൂ​​ങ്ങി​​യ​​ശേ​​ഷം കേ​​ബി​​ൾ പൊ​​ട്ടി നി​​ല​​ത്തു​​വീ​​ണ​​താ​​കു​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു.