കാര്‍ഷിക കുടിയേറ്റ ജില്ലയായ ഇടുക്കിയിലെ ചേറ്റുകുഴിയില്‍ നിന്നും യുകെയുടെ മണ്ണില്‍ എത്തിയ സത്യന്‍ തമ്പിയുടെയും, സ്മിതാ സത്യന്‍റെയും കുട്ടികള്‍ അനസൂയയും, സാരംഗിയും ഇവര്‍ ദിവസവും കഴുകി തലോടി കാത്തു പരിപാലിച്ചു വന്ന ഇട തൂര്‍ന്നു നീണ്ടു വളര്‍ന്ന കറുത്ത തലമുടി മുറിച്ചു കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ നല്കി വലിയൊരു മാതൃക എല്ലാ മലയാളികള്‍ക്കുംകാണിച്ചു തന്നിരിക്കുന്നു. ഇവര്‍ കാട്ടിയ സത്പ്രവര്‍ത്തിയെ സ്റ്റീവനേജ് പാര്‍ലമെന്റ് അംഗം ശ്രീ സ്റ്റീഫന്‍ മാറ്റ് പോര്‍ട്ട്, ഈ കുട്ടികള്‍ പഠിക്കുന്ന സെന്റ് നിക്കോളാസ് ചര്‍ച്ച് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പൂര്‍ണ പിന്തുണയും പ്രോത്സാഹനവുംഅംഗീകാരവും  നല്‍കി  ആദരിയ്ക്കുന്നു.
1422381_10154001849054994_7466889754556472078_n (1)
കാന്‍സര്‍ രോഗികളായ കുട്ടികളും മുതിര്‍ന്നവരുമായ അനേകരുടെ സാന്ത്വനനമായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റിനു ഇവരുടെ മുടി മുറിച്ച് വിഗ് ഉണ്ടാക്കി കൊടുക്കുന്ന സത്പ്രവര്‍ത്തി വഴി നല്ലൊരു തുകയും ചാരിറ്റി അയി ഇവര്‍ക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു. തങ്ങളുടെ സുന്ദരമായ മുടി മുറിച്ച് നല്കുക വഴി കാന്‍സര്‍ രോഗികളോടുള്ള അനുകബയും സ്‌നേഹവും ഇവര്‍ പരസ്യമായി എല്ലാവര്‍ക്കും മുന്‍പില്‍ കാണിച്ചു തന്നിരിക്കുന്നു . ഈ കുട്ടികള്‍ നടത്തിയ ഈ നല്ല മാതൃകയ്ക്ക് ,ത്യാഗത്തിന് ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ അനുമോദനവും പ്രോത്സാഹനവും ആശംസയും നേരുന്നു.

hair cut (1)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്ര മാത്രം മാതൃകാ പരമായ പ്രവര്‍ത്തി വഴി കാന്‍സര്‍ രോഗികളോടുള്ള സ്‌നേഹവും പരിചരണവും മറ്റുള്ളവര്‍ക്കും കാണിച്ചു തന്ന അനസൂയയും, സാരംഗിയും ഇടുക്കി ജില്ലക്കാര്‍ക്ക് വലിയ അഭിമാനമാണ്. ഇത്തരുണത്തില്‍ ജന സമൂഹത്തിനു ഉപകാര പ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തികളെയും സമൂഹത്തെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അഗീകരിക്കുകയും ചെയ്യുകയും അതുവഴി ഇടുക്കി ജില്ലക്കാരായ വ്യക്തികള്‍ തമ്മില്‍ നല്ല ബന്ധവും സഹകരണവുമാണ് ഇടുക്കിജില്ലാ സംഗമം എന്ന നല്ല കൂട്ടായ്മ വഴി ലഷ്യം വയ്ക്കുന്നത്. അടുത്ത ഇടുക്കിജില്ലാ സംഗമം ഈ രണ്ടു മിടുക്കി കുട്ടികളെയും പ്രത്യേകമായി ആദരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഈ രണ്ടുകുട്ടികള്‍ക്കും ഇവരുടെ മാതാപിതാക്കള്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ എല്ലാവിധ മായ ആശംസകളും നേരുന്നു …

10632683_10154001849294994_8970435957412762308_n (1)10264933_10154001848859994_9046461704632384716_n (1)