ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് രാവിലെ 10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വെച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്. യു.കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ്  മാറ്റുരക്കുന്നതിനും പ്രാത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യ സ്‌നേഹപരമായ പല നന്‍മ പ്രവര്‍ത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇടുക്കി ജില്ലാ ‘സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയര്‍ ചാരിറ്റി നടന്ന് കൊണ്ടിരിക്കുന്നു.

വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം £251, £151, £101, £75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി കോര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. അതോടപ്പം മല്‍സരങ്ങളോടപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യു.കെയിലുള്ള എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളെയും ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും;

Justin- 07985656204
Babu – 07730883823.

മത്സരവേദി;

David Ross Sports Village
Beeston Ln
Nottingham
NG7 2RD.