ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയുടെ  അഞ്ചാമത് കുടുംബസംഗമം  വെയില്‍സിലെ  സ്നോഡോണിയില്‍ വച്ച്  കഴിഞ്ഞ  വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍  നടന്നു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ  എഴുപതു ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞതില്‍  യോഗം  സന്തോഷം രേഖപ്പെടുത്തി. കഴിഞ്ഞ പ്രളയകാലത്ത് മാത്രം ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ നടത്തിയ പ്രവര്‍ത്തനത്തില്‍  ഏഴു ലക്ഷം രൂപയുടെ സഹായം നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പാലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠനു അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനു വേണ്ടിയും ഇടിഞ്ഞുവീഴാറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കുന്നതിനും, കളക്റ്റര്‍ രേണു രാജ് പറഞ്ഞ മൂന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതിൽ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകൾക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനും വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ഇപ്പോള്‍നടത്തികൊണ്ടിരിക്കുന്ന ചാരിറ്റിക്ക്  275  പൗണ്ട്  അംഗങ്ങള്‍ എല്ലാവരും കൂടി പിരിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു  നല്‍കി. ചാരിറ്റി കളക്ഷന്‍ തുടരുകയാണ്.

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ, വാട്സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”,

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.