സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് അടക്കമുള്ള രാജസ്ഥാനിലെ 19 വിമത കോൺഗ്രസ് എംഎൽഎമാർ നൽകിയ പെറ്റീഷനിൽ ഹൈക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. പെറ്റീഷനിലെ ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന സപീക്കർ സി പി ജോഷിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ നാളെ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. അയോഗ്യരാക്കിയിട്ടില്ലെന്നും അയോഗ്യതാ നോട്ടീസ് നല്‍കുകയാണ് ചെയ്തതെന്നും സ്പീക്കറുടെ ഈ അധികാരത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അവകാശമില്ലെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു.

സ്പീക്കറുടെ അയോഗ്യതാ നോട്ടീസ് കോടതി അംഗീകരിക്കുകയും തന്നെ നിയമസഭാംഗമെന്ന നിലയില്‍ അയോഗ്യനാക്കുകയും ചെയ്താല്‍ പിന്നെ താന്‍ രാഷ്ട്രീയത്തിലുണ്ടാകില്ല എന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും വിമത കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. സച്ചിന്‍ പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ എന്‍ഡിടിവിയോടാണ് ഇക്കാര്യം പറഞ്ഞത്. കോടതിയിലെ കേസ് ജയിച്ചാല്‍ കോണ്‍ഗ്രസ്സിനകത്ത് അവകാശപ്പോരാട്ടങ്ങള്‍ തുടരുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

ഒരാൾക്ക് സ്വന്തം പാർട്ടിയ്ക്കെതിരെ ശബ്ദമുയർത്തിക്കൂടേ എന്ന് സുപ്രീം കോടതി ചോദിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. അയോഗ്യതാ നടപടികൾ നീട്ടിവയ്ക്കാനുള്ള ഹൈക്കോടതി നിർദ്ദേശം റദ്ദാക്കണമെന്ന് സ്പീക്കർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ യോഗം ബഹിഷ്കരിക്കുന്നത് പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് കപിൽ സിബൽ അഭിപ്രായപ്പെട്ടു. കേസിലെ ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് സിബൽ ആവശ്യപ്പെട്ടു. അയോഗ്യതാ നടപടികള്‍ക്കിടെ അംഗങ്ങള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ കോടതികള്‍ക്കാവില്ല എന്ന് കീഷാം മേഘചന്ദ്ര സിംഗ് കേസില്‍ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ വ്യക്തമാക്കിയിട്ടുള്ള കാര്യം കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്പീക്കർ എന്ത് തീരുമാനിക്കണം എന്ന് ആർക്കും പറയാനാകില്ലെന്നും എന്നാൽ വിശദമായ വാദം ഈ കേസിൽ വേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനാവില്ല. ഒരു ദിവസത്തെ കാര്യമല്ലേ, എന്തുകൊണ്ട് കാത്തിരുന്നുകൂടാ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് പുറമെ ജസ്റ്റിസുമാരായ ബി ആർ ഗവായ്, കൃഷ്ണ മുരാരി എന്നിവരാണ് സുപ്രീംകോടതി ബെഞ്ചിലുള്ളത്. ഹരീഷ് സാൽവെ, മുൻ അറ്റോണി ജനറൽ മുകുൾ റോത്താഗി എന്നിവരാണ് സച്ചിൻ പൈലറ്റ് വിഭാഗത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. ഇവർ രാജസ്ഥാൻ ഹൈക്കോടതിയിലും ഹാജരായിരുന്നു.

രാജസ്ഥാൻ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർക്കെതിരായ അയോഗ്യതാ നോട്ടീസ് കോടതി തീരുമാനം വരുന്നത് വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകിയിരുന്നു. അതേസമയം ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചെങ്കിലും സ്പീക്കറുടെ സ്പെഷൽ ലീവ് പെറ്റീഷനിൽ വിശദമായി വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും കേൾക്കും. സുപ്രീം കോടതി വിധികൾക്ക് അനുസൃതമായി മാത്രമേ ഹൈക്കോടതിക്ക് തീരുമാനമെടുക്കാൻ കഴിയൂ എന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.