ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് നടപടി. സംഭവം അസ്വസ്ഥപ്പെടുത്തുന്നതും യോഗി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് നടപടി. തടഞ്ഞു വെച്ചിരിക്കുന്ന ചുനാര്‍ ഗസ്റ്റ് ഹൌസിലും പ്രതിഷേധ ധർണ തുടരുകയാണ് പ്രിയങ്ക ഗാന്ധി. കുടുംബാംഗങ്ങളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക.
ഇതോടെ പ്രിയങ്കയും അനുയായികളും റോഡില്‍ കുത്തിയിരുന്നു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് തടഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ബുധനാഴ്ച്ച സോന്‍ഭദ്രയില്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വത്തുതർക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply