ഡൽഹി -ഹരിയാന അതിർത്തിയായ സിംഘുവിൽ വെള്ളിയാഴ്ച കർഷകർക്ക്​ നേരെ അരങ്ങേറിയ അതിക്രമം ഞെട്ടിക്കുന്നതാണെന്ന്​​​ ബ്രിട്ടീഷ്​ എം.പി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അധികാരത്തിൽ ഇരിക്കുന്നവർ അടിച്ചമർത്തുകയാണെങ്കിൽ അത്​ അവരുടെ പ്രക്ഷോഭത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന്​ ബ്രിട്ടീഷ്​ ലേബർ പാർട്ടി എം.പി തൻമൻജീത്​ സിങ്​ ദേസി പറഞ്ഞു.

സിംഘ​ുവിൽ കർഷകരെ പൊലീസും ആൾക്കൂട്ടവും ചേർന്ന്​ ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളം, വൈദ്യൂതി, ഇന്‍റർനെറ്റ്​ തുടങ്ങിയവ നിർത്തിവെച്ച്​ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെ മർദിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച്​ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘പൊലീസും ആൾക്കൂട്ടവും ചേർന്ന്​ കർഷകരെ അതിക്രമിക്കുന്നത്​ ഞെട്ടലുണ്ടാക്കുന്നു. ജലം, വൈദ്യുതി, ഇന്‍റർനെറ്റ്​ തുടങ്ങിയവ നിർത്തിയശേഷം ഡൽഹി കാലിയാക്കണമെന്നാണ്​ നിർദേശം.

അക്രമം ക്ഷമിക്കാൻ കഴിയില്ല. അധികാരത്തിലിരിക്കുന്നവർ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ, അവർ കൂടുതൽ ശക്തിയാർജിക്കും. ലോകം നിങ്ങളെ ഉറ്റുനോക്കുന്നു’ -തൻമൻജീത്​ ട്വീറ്റ്​ ചെയ്​തു.

പഞ്ചാബ്​ വംശജനായ രാഷ്​ട്രീയക്കാരനാണ്​ ദേസി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 100 എം.പിമാരും ഭരണകർത്താക്കളും യു.കെ പ്രധാനമന്ത്രി ബോറിസ്​ ജോൺസന്​ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രധാനമ​ന്ത്രി നരേന്ദ്രമോദിയെ അറിയിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കത്ത്​ നൽകിയിരുന്നു. കൂടാതെ ഹൗസ്​ ഓഫ്​ കോമൺസിലെ ചോദ്യോത്തര വേളയിൽ കർഷക പ്രക്ഷോഭം വിഷയമായി ഉയർത്ത​ിക്കൊണ്ടുവരികയും ചെയ്​തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിംഘു അതിർത്തിയിൽ വെള്ളിയാഴ്ച കർഷകർക്ക്​ നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാരുടെയും നാട്ടുകാരാണെന്ന്​ പറഞ്ഞെത്തിയ ആർ.എസ്​.എസ്​ ഗുണ്ടകളുടെയു​ം നേതൃത്വത്തിലായിരുന്നു ആക്രമണം. കർഷകരുടെ ടെന്‍റ്​ പൊളിക്കുകയും ​കർഷകർക്ക്​ നേരെ കല്ലെറിയുകയും ചെയ്​തിരുന്നു.