ക്രോയിഡൺ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെ (കേരള ചാപ്റ്റർ) സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം 2026 മാർച്ച് 14 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ക്രോയിഡൺ പൊള്ളാർഡ്സ് ഹില്ലിലെ ന്യൂ ഹോറൈസൺ സെന്ററിൽ നടക്കുമെന്ന് കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ അറിയിച്ചു. സ്വീഡനിലെ ഇന്ത്യൻ എംബസിയിലെ പ്രോട്ടോകോൾ ഓഫീസറും പ്രമുഖ ഇന്ത്യൻ സംഗീതജ്ഞനുമായ റാണ പ്രതാപ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ ഷേക്ക് ഇസ്മയിൽ നൂറാനി, റവ. പ്രകാശ് തങ്കച്ചൻ (ചർച്ച് ഓഫ് ഇംഗ്ലണ്ട്), കെ. ശിവകുമാര ശർമ്മ (ശ്രീ നാഗപ്പുസനി അമ്മൻ ടെമ്പിൾ) എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സന്ദേശം നൽകും.
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ഇഫ്താർ സംഗമത്തിലേക്ക് എല്ലാവരെയും സംഘാടകർ സഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. വിവിധ മതവിശ്വാസങ്ങളെയും സംസ്കാരങ്ങളെയും മാനിച്ച് പരസ്പര സ്നേഹവും ഐക്യവും വളർത്തിപ്പോറ്റുന്ന വേദിയായിരിക്കും ഈ സംഗമമെന്ന് സംഘാടകർ വ്യക്തമാക്കി. നോമ്പുതുറയുടെ ആത്മീയതയ്ക്കൊപ്പം മനുഷ്യസ്നേഹവും മതസൗഹാർദ്ദവും സാമൂഹിക ഐക്യവും കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമായും ഈ സംഗമം മാറുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. സ്നേഹവും സഹകരണവും പരസ്പര ബഹുമാനവും നിറഞ്ഞ സമൂഹനിർമ്മാണത്തിന് ഇത്തരം കൂട്ടായ്മകൾ പ്രചോദനമാകട്ടെയെന്നും സംഘാടകരായ ബേബിക്കുട്ടി ജോർജ്, അപ്പാ ഗഫൂർ, അഷ്‌റഫ് അബ്ദുള്ള, വിൽസൺ ജോർജ്, ജോർജ് ജോസഫ്, അനൂപ് ശശി എന്നിവർ പറഞ്ഞു.
സ്ഥലം:
New Horizon Centre
S Lodge Ave, Pollards Hill, Croydon CR4 1LT
കൂടുതൽ വിവരങ്ങൾക്ക്:
Babykkutty George – 07961 390907
Appa Gafoor – 07534 499844
Ashraf Abdulla – 07868 519721
Wilson George – 07725 737105
George Joseph – 07954 414478
Anoop Sasi – 07743 024090











Leave a Reply