അഞ്ജു റ്റിജി

കേരളാ ഗവൺമെന്റ് സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ്‌ ഡെവലപ്മെന്റിൻെറ (ഐഎച്ച്ആർഡി) നേതൃത്വത്തിലുള്ള കോളേജുകളുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3,4,5 തീയതികളിൽ നാഷണൽ ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിൻെറ ഭാഗമായി “മീമാംസ” എന്ന പേരിലുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. സമൂഹത്തിന്റെ നാനാതലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അറിവും അനുഭവ സമ്പത്തുമുള്ള വ്യക്തികളുമായി യുവ തലമുറയ്ക്ക് ആശയസംവാദത്തിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മീമാംസ പ്രഭാഷണ പരമ്പര ആരംഭിച്ചിരിക്കുന്നത്. മീമാംസയുടെ ഉത്ഘാടന പ്രഭാഷണം മുൻ ഐഎഎസ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്‌തിരുന്ന എം പി ജോസഫ് ആണ് നിർവഹിച്ചത്. യുകെയിലെ വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലേയും കുസാറ്റിലെയും അക്കാഡമിക് മികവുമായി ഐഎഎസിൻറെ പടി ചവിട്ടിയ എം പി ജോസഫ് തൻറെ സേവന കാലഘട്ടത്തിൽ ഭരണചക്രത്തിന്റെ ഒട്ടേറെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഇറാഖ് അധിനിവേശത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ്. കംബോഡിയയിലെ തന്റെ സേവനകാലഘട്ടത്തിലെ അനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച ‘My Driver Tulong and other Tall Tales from a Post Pol Pot Contemporary Cambodia’ എന്ന കൃതി ശ്രദ്ധേയമാണ്.

കേരളത്തിലെ വിദ്യാർത്ഥികൾ യുകെ, കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന ഈ കാലഘട്ടത്തിൽ യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നടത്തി സ്വന്തം മാതൃരാജ്യത്തെ സേവിക്കാൻ കേരളത്തിൽ തിരിച്ചെത്തിയ എം പി ജോസഫ് സാർ “വിദേശത്തേക്ക് ചേക്കേറുന്ന കേരളത്തിന്റെ യുവത്വം” എന്ന വിഷയത്തെ പറ്റി തൻെറ അനുഭവ സമ്പത്തിൽ നിന്നാണ് വിദ്യാർഥികളുമായി സംവേദിച്ചത്. ഗോ ബട്ട് പ്ലീസ് കം ബാക്ക് എന്നതാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശം.

ഐഎച്ച്ആർഡി തരംഗ് നാഷണൽ ടെക്‌ഫെസ്റ്റിന് ആതിഥ്യം അരുളുന്നത് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ ആണ്. തരംഗിന്റെ വിജയത്തിനായി പ്രിൻസിപ്പൽ ഡോ. സ്‌മിതാ ധരൻ, ടെക് ഫെസ്റ്റ് ജനറൽ കൺവീനർ ഡോ. ദീപ ജെ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ