യുകെ : ലോകമെമ്പാടും ഇൻസ്റ്റാൾ ചെയ്ത ക്രിപ്‌റ്റോ കറൻസി എടിഎം മെഷീനുകളുടെ എണ്ണം കഴിഞ്ഞ 12 മാസത്തിനിടെ 17.8% ഉയർന്ന് 38,279 ആയി വളർന്നു. 2024 ലെ കണക്കനുസരിച്ച് 2,564 പുതിയ ക്രിപ്‌റ്റോ കറൻസി എടിഎമ്മുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് 2023 നെ അപേക്ഷിച്ച് വ്യക്തമായ വളർച്ചയാണ് 2024 ൽ കാണിക്കുന്നതെന്ന് കോയിൻ എടിഎം റഡാർ പറയുന്നു.

2023 ജൂലൈ മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ എല്ലാ മാസവും ഈ കണക്ക് വർദ്ധിച്ചതായും കോയിൻ എടിഎം റഡാർ വെളിപ്പെടുത്തുന്നു. ബിറ്റ്‌കോയിൻ ഡിപ്പോ, കോയിൻ ഫ്‌ളിപ്പ്, അഥീന ബിറ്റ്‌കോയിൻ എന്നിവരാണ് യഥാക്രമം 7,543, 5,057, 2,756 മെഷീനുകളുള്ള മുൻനിര ക്രിപ്‌റ്റോ കറൻസി എടിഎം ഓപ്പറേറ്റർമാർ.

ലോകത്തിലെ ക്രിപ്‌റ്റോ കറൻസി എടിഎമ്മുകളിൽ 82 ശതമാനവും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലാണ്, കാനഡ 7.7 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയിൽ വലിയ രീതിയിൽ ഇൻസ്റ്റാലേഷനുകളിൽ വളർച്ചയുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 17 മടങ്ങ് വർധിച്ച് 1,107 മെഷീനുകളായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിലെ ഇൻസ്റ്റലേഷൻ നിരക്കിൽ, യൂറോപ്പിലെ 1,584 എടിഎമ്മുകളെ മറികടക്കാൻ ഓസ്‌ട്രേലിയ ശ്രമം തുടരുകയാണ്. സ്പെയിനിൽ  313 , പോളണ്ട് 279, എൽ സാൽവഡോർ 215, പോളണ്ട് 211, ജർമ്മനി 177, ഹോങ്കോംഗ് 169 എന്നിവരാണ് ക്രിപ്‌റ്റോ കറൻസി എടിഎം മെഷീനുകളുള്ള മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങൾ.

റൊമാനിയ, ജോർജിയ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ന്യൂസിലാൻഡ് എന്നിവയാണ് നൂറിലധികം എടിഎമ്മുകളുള്ള മറ്റ് രാജ്യങ്ങൾ. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 ലോകരാജ്യങ്ങളിൽ, 72 രാജ്യങ്ങളിൽ ഇതിനോടകം ക്രിപ്‌റ്റോകറൻസി എടിഎം മെഷീനുകൾ ഉപയോഗിച്ചു തുടങ്ങി കഴിഞ്ഞു.