ഇസ്ലാമാബാദ്: പാകിസ്താനിൽ ആദ്യമായി പൊലീസ് സേനയിലേക്ക് ഹിന്ദു പെൺകുട്ടി. സിന്ധ് പബ്ലിക് സർവിസ് കമീഷൻ നടത്തിയ മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ പുഷ്പ കോൽഹിയാണ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. മനുഷ്യാവകാശ പ്രവർത്തകനായ കപിൽ ദേവ് ആണ് സിന്ധ് പ്രവിശ്യയിൽ ഹിന്ദു സമുദായത്തിൽ നിന്നുള്ള ആദ്യ പൊലീസ് വനിതയായി പുഷ്പ തെരഞ്ഞെടുക്കപ്പെട്ട വാർത്ത പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ ജനുവരിയിൽ പാക് കോടതിയിലെ ആദ്യ ഹിന്ദു ജഡ്ജിയായി സുമൻ പവൻ ബോദനി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സിന്ധിലെ ശഹദദ്കോട് ആണ് സുമെൻറ സ്വദേശം. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമതവിഭാഗക്കാരിൽ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണുള്ളത്.
Leave a Reply