റോഡില്‍ ഒരു മനുഷ്യന്‍ കത്തിയമരുമ്പോള്‍ ആ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തി കാഴ്ചക്കാരായി ആള്‍ക്കൂട്ടം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാള്‍ റോഡില്‍ തെറിച്ചുവീണു. മറ്റൊരാള്‍ ബൈക്കിനടിയില്‍ കുടുങ്ങി. വീഴ്ചയുടെ ആഘാതത്തില്‍ ബോധം പോയ ഇയാളുടെ ശരീരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഓടിക്കൂടിയ ആളുകള്‍ തീകെടുത്താന്‍ പോലും ശ്രമിക്കാതെ കാഴ്ചക്കാരായി ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവം നടന്ന് അരമണിക്കൂറിന് ശേഷം പൊലീസെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. റോഡില്‍ തെറിച്ചു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളും ഇന്ന് രാവിലെ മരിച്ചു. പൊള്ളലേറ്റ് മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ