സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജണൽ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ തിരുപ്പിറവി തിരുന്നാളും, ആഘോഷവും ഭക്തിസാന്ദ്രമായി. ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല കാർമ്മികത്വം വഹിച്ചു.

ക്രിസ്തുമസിന്റെ ആഘോഷങ്ങൾ വർദ്ധിക്കുകയും, ക്രിസ്തുമസ്സിന്റെ കാരണ ഭൂതനായ ലോകരക്ഷകനെ മറക്കുകയും ചെയ്യുന്ന കാലഘട്ടം വിശ്വാസ ലോകത്തിന് ഏറെ ആപൽക്കരമാണെന്ന് സെബാസ്റ്റ്യൻ അച്ചൻ തന്റെ തിരുപ്പിറവി സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. മനസ്സുകളിൽ ആല്മീയ പരിവർത്തനങ്ങൾ ഉണ്ടാവുകയും, ഹൃദയങ്ങളിൽ ഉണ്ണിയീശോ പിറക്കുകയും ചെയ്യാതെ പുൽക്കൂടുകളിൽ യാന്ത്രികമായി നടത്തപ്പെടുന്ന ഉണ്ണിയീശോയുടെ രൂപം അനാച്ഛാദനം ചെയ്യുന്ന പ്രക്രിയ ക്രിസ്തുമസ്സായി കാണുന്ന ജനത ദൈവപുത്രനായ ലോകരക്ഷകന്റെ ആഗമനം തീർത്തും ആചരിക്കുന്നില്ല. തിരുവചനങ്ങളും, അതിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കി ഉണ്ണിയെ ഹൃദയത്തിലേറ്റുകയും, ആല്മീയ ശോഭ സമൂഹത്തിൽ പരത്തുകയും ചെയ്യുന്നവരാവണം എന്നും ചാമക്കാല അച്ചൻ ഓർമ്മിപ്പിച്ചു.

ആഘോഷപൂർവ്വമായ തിരുപ്പിറവി തിരുന്നാൾ വിശുദ്ധ ബലിയിൽ ഫാ. സെബാസ്റ്റ്യൻ ചാമക്കാല കാർമ്മികനായിരുന്നു. ജോർജ്ജ്, ജോസ്‌ലിൻ, സൂസൻ, ഓമന, ബിൻസി എന്നിവർ ഗാന ശുശ്രുഷകൾക്കു നേതൃത്വം വഹിച്ചു. ബൈബിൾ കലോത്സവത്തിൽ വിജയിയായ ജോസ്‌ലിനെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടിലേക്ക് തിരികെ പോവുന്ന സെബാസ്റ്റ്യൻ ചാമക്കാല അച്ചന് ട്രസ്റ്റി അപ്പച്ചൻ കണ്ണഞ്ചിറ ആശംസകൾ നേർന്നു സംസാരിക്കുകയും, ബെന്നി ജോസഫ് സ്നേഹപഹാരം നൽകുകയും ചെയ്തു.

ക്രിസ്തുമസ്സിന്റെ ആനന്ദം പങ്കിടുവാൻ പാരീഷംഗങ്ങൾക്കു ചോക്കലേറ്റുകൾ വിതരണം ചെയ്തു.