ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 70 വയസ്സ് പൂർത്തിയാകുന്ന ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ നിർബന്ധമാണെന്ന് ഡിവിഎൽഎ അറിയിച്ചു. 70-ാം പിറന്നാളിന് ശേഷം മൂന്ന് വർഷത്തെ ഇടവേളകളിൽ ലൈസൻസ് പുതുക്കണം. പുതുക്കൽ നടപടികൾ പൂർത്തിയാക്കാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമായിരിക്കും. ഈ ലൈസൻസ് പുതുക്കൽ പൂർണമായും സൗജന്യമാണ്; ഫീസ് ഈടാക്കുന്ന അനൗദ്യോഗിക വെബ്‌സൈറ്റുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവർമാർ കാഴ്ചശേഷി സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കൂടാതെ ഡ്രൈവിംഗിനെ ബാധിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളില്ലെന്നുമുള്ള നിയമപരമായ സ്വയംപ്രഖ്യാപനം (Medical Declaration) നൽകണം. ഏറ്റവും വേഗത്തിലുള്ള മാർഗം GOV.UK ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുള്ള ഓൺലൈൻ അപേക്ഷയാണ്. സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിക്കും. തപാൽ മാർഗം അപേക്ഷിക്കാൻ, 70-ാം പിറന്നാളിന് 90 ദിവസം മുമ്പ് ഡിവിഎൽഎ അയക്കുന്ന D46P ഫോം ഉപയോഗിക്കാമെങ്കിലും, പോസ്റ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന D1 ഫോമും സ്വീകരിക്കും.

2026 ജനുവരിയോടെ പുതുക്കൽ നടപടികളിൽ ചില പ്രധാന മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വിവരങ്ങളിൽ കൂടുതൽ വിശദമായും കൃത്യമായും സ്വയംപ്രഖ്യാപനം നൽകണം. കൂടാതെ, 70 വയസിന് മുകളിലുള്ളവർക്ക് മൂന്ന് വർഷത്തിലൊരിക്കൽ നിർബന്ധിത പ്രൊഫഷണൽ കാഴ്ച പരിശോധന നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചന ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും നിയമമായിട്ടില്ല. 70-ൽ ലൈസൻസ് പുതുക്കുമ്പോൾ C1 (Medium-sized vehicles), D1 (മിനിബസ്) പോലുള്ള വിഭാഗങ്ങൾ ഉപയോഗിക്കാനുള്ള അനുമതി സ്വമേധയാ നഷ്ടപ്പെടും. ഇവയ്ക്കായി തപാൽ മാർഗം D4 മെഡിക്കൽ റിപ്പോർട്ട് സഹിതം പ്രത്യേകമായി വീണ്ടും അപേക്ഷിക്കണം.