സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടർക്കഥയാകുന്ന ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ദാരുണവാർത്ത. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വനപ്രദേശത്തു വച്ച് ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയെ വനപ്രദേശത്ത് വച്ച് നാല് യുവാക്കൾ ചേർന്ന് അതിക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ച് വനപ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ നാലാമൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

തന്നെ വെറുതെ വിടണമെന്നും ഭയ്യാ ദയവായി ഇത് ചെയ്യരുതെന്ന് പെൺകുട്ടി കരഞ്ഞു പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തവുമാണ്. പെൺകുട്ടിയുടെ കരച്ചിലിന് അസഭ്യവും ക്രൂരവുമാണ് പ്രതികളുടെ മറുപടി. കായികമായി കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും മുടി പിടിച്ച് വലിക്കുകയും ശാരീരികമായി ആക്രമിക്കുകയും ഒക്കെ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തം. ‘നിനക്ക് എന്റെ ചെരുപ്പ് കൊണ്ട് നല്ല അടി കിട്ടും..’ നിശബ്ദയായിരിക്കാൻ പെൺകുട്ടിയ്ക്ക് പ്രതികളിലൊരാൾ താക്കീത് നൽകുകയും ചെയ്യുന്നു. നീ അടങ്ങിയിരുന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാക്കി മാറ്റുമെന്ന് പ്രതികൾ പെൺകുട്ടിക്ക് താക്കീത് നൽകുന്നു.
വീട്ടിൽ നിന്ന് പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടു പോയി വനപ്രദേശത്ത് വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഗംഗാഘട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമാണ്. തുവാല കൊണ്ടോ കൈകൾ കൊണ്ടോ മുഖം മറയ്ക്കാൻ പോലും പ്രതികൾ തയ്യാറായിരുന്നില്ല. സംഭവത്തിൽ രാഹുൽ ആകാശ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റുളളവർക്കായി തിരിച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
രാജ്യത്തെ നടുക്കിയ മൂന്നാമത്തെ ദാരുണമായ സംഭവമാണ് അടുത്തിടെ ഉന്നാവോയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉന്നാവോയിലാണ് കഴിഞ്ഞ മാസം 9 വയസുകാരിയെ 25കാരന്‍ പീഡിപ്പിച്ച് കൊന്നത്. ബിജെപി എംഎല്‍എ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പെണ്‍കുട്ടി രംഗത്ത് വന്നതും ഇവിടെയാണ്. സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെതിരെ കേസെടുത്തിരുന്നു.

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ