ബെംഗളുരു: ബിറ്റ് കോയിന്‍ ഇടപാടുകളില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തി. ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചുകളിലാണ് ബെംഗളുരു ഓഫീസിലെ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നിക്ഷേപകരുടെയും ഇടപാടുകാരുടെയും വിവരങ്ങള്‍, ഇവര്‍ നടത്തിയ ഇടപാടുകള്‍, ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ സംഘം ശേഖരിച്ചു.
ഇത്തരം എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം, വിവിധ രേഖകള്‍ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിറ്റ്‌കോയിന്‍ ഇടപാട് ഇതുവരെ റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ല. ആഗോള വ്യാപകമായി ശ്രദ്ധാകേന്ദ്രമായതോടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ കരുതലോടെയാണ് ഇടപാടുകള്‍ നിരീക്ഷിക്കുന്നത്. ബിറ്റ് കോയിന്‍ മൂല്യം ഒരു വര്‍ഷത്തിനുള്ളില്‍ അനേകം മടങ്ങ് വര്‍ദ്ധിച്ചതോടെ നിരവധി ആളുകളാണ് ബിറ്റ് കോയിന്‍ ഇടപാടുകളില്‍ താത്പര്യം കാണിച്ച് തുടങ്ങിയിരിക്കുന്നത്. നിക്ഷേപമെന്ന നിലയിലും വരുമാന മാര്‍ഗ്ഗമെന്ന നിലയിലും ബിറ്റ് കോയിനെ ആളുകള്‍ കണ്ടു തുടങ്ങിയതോടെയാണ് ബിറ്റ് കോയിന്‍ ഇടപാടുകള്‍ കൂടുതല്‍ പ്രശസ്തമായത്. ജപ്പാന്‍ സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ബിറ്റ് കോയിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടനവധി രാജ്യങ്ങള്‍ ഇപ്പോഴും ഇതേക്കുറിച്ച് പഠനം നടത്തുന്നതെയുള്ളൂ.
ബിറ്റ് കോയിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
.
Leave a Reply