ലോകമെമ്പാടും വ്യാപിച്ച കൊണോണ വൈറസ് ബാധയെ നേരിടാൻ കെൽപ്പുള്ള രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ജെ റയാൻ. പോളിയോ, സ്മാൾ പോക്സ് (വസൂരി) എന്നിവയെ ഫലപ്രഥമായി പ്രതിരോധിച്ച നടപടികളെ ചൂണ്ടിക്കാട്ടിയായിരുന്നുഡബ്ല്യൂ എച്ച്ഒ എക്സിക്യൂട്ടീവ് ഡയറക്ടർ ചൊവ്വാഴ്ച നടത്തിയ പ്രതികരണം.
ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ഇന്ത്യയിൽ കുടൂതൽ ലാബുകളുടെ ആവശ്യമുണ്ട്. ഇന്ത്യ വളരെ ജനസംഖ്യയുള്ള രാജ്യമാണ്. ജനസാന്ദ്രത കൂടിയ രാജ്യത്ത് ഈ വൈറസിന്റെ പടർച്ചയെന്നത് തീർത്തും നിർണായകമാണ്. എന്നാൽ സ്മോൾ-പോക്സ്, പോളിയോ എന്നീ രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ലോകത്തെ തന്നെ വഴികാട്ടിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ കൊറോണയെ നേരിടാൻ ഇന്ത്യയ്ക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിവ് വാർത്താ സമ്മേളനത്തിലായിരുന്നു പരാമർശം.
കൊറോണയെ നേരിടാൻ നിലവിൽ എളുപ്പമുള്ള മാർഗ്ഗങ്ങൾ ഒന്നും ഇല്ല. എന്നാൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ മുമ്പ് ചെയ്തതുപോലുള്ള നടപടികള്‍ വളരെ പ്രധാനമാണ്, “അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 3,30,000 കവിഞ്ഞിട്ടുണ്ട്. മരണം 14,000 കവിയുകയും ചെയ്തു. കഴിഞ്ഞ ചില ആഴ്ചകളിലായിരുന്നു രോഗ ബാധികരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചത്.
Leave a Reply