ബ്രിട്ടീഷ് പാർലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ആക്രമണത്തിൽ ഇരകളായവർക്കുവേണ്ടിയും അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാർഥിക്കുന്നുവെന്നു മോദി ട്വിറ്ററിൽ കുറിച്ചു. ഭീകരതയ്ക്കേതിരെയുള്ള ബ്രിട്ടണ്‍ന്റെ നിലപാടുകൾക്കൊപ്പം ഇന്ത്യ നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ബ്രിട്ടീഷ് പാർലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. നാൽപതിലധികം പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പോലീസുകാരും മൂന്നു ഫ്രഞ്ച് സ്കൂൾ കുട്ടികളും ഉൾപ്പെട്ടുന്നു.
At this difficult moment, India stands with UK in the fight against terrorism. @theresa_may @Number10Gov
Deeply saddened by the terror attack in London. Our thoughts and prayers are with the victims and their families.
(WION)