ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറി മികവിൽ ഇന്ത്യ 200 റൺസ് കടന്നു. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ധവാൻ നേടിയത്. 54 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെന്ന നിലയിലാണ്.

 

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 റൺസെടുത്ത ഓപ്പണർ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നുവാൻ പ്രദീപിനാണ് വിക്കറ്റ്. സെഞ്ചുറി നേടിയ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. ധവാൻ 168 പന്തിൽ 190 റൺസെടുത്തു. അർധ സെഞ്ചുറിയുമായി ചേതേശ്വർ പൂജാരയും (72) ക്രീസിലുണ്ട്. കെ.എൽ.രാഹുലിനു പകരം തമിഴ്നാട് താരം അഭിനവ് മുകുന്ദിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയുടെ ടെസ്റ്റ് അരങ്ങേറ്റമെന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ടീം ഇന്ത്യ: ശിഖർ ധവാൻ, അഭിനവ് മുകുന്ദ്, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്.