യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെച്ചതായി തപാൽ വകുപ്പ് അറിയിച്ചു. നൂറ് ഡോളർ വരെ മൂല്യമുള്ള കത്തുകൾ, രേഖകൾ, സമ്മാനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ തപാൽ സേവനങ്ങളുമാണ് നിർത്തിയത്. തിങ്കളാഴ്‌ച മുതൽ വിലക്ക് നിലവിൽ വരും.
എണ്ണൂറ് ഡോളർ വരെ മൂല്യമുള്ള തപാൽ ഉരുപ്പടികൾക്കുണ്ടായിരുന്ന തീരുവയിളവ് അമേരിക്ക പിൻവലിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്‌ച മുതൽ യുഎസിലേയ്‌ക്കുള്ള തപാൽ സേവനങ്ങൾ ഇന്ത്യ നിർത്തിയത്. ഇൗ മാസം 29 മുതലാണ് അമേരിക്കയുടെ തീരുവയിളവ് ഒഴിവാക്കൽ നിലവിൽ വരിക.
Leave a Reply