ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികൾ സന്തോഷത്തിലാണ്. മാതൃരാജ്യത്ത് നിന്നും ജോലിക്കായി കൂടിയേറിയ ബ്രിട്ടനുമായി മൂന്നു വർഷത്തിലേറെയായി നടന്ന ചർച്ചകൾക്ക് ഒടുവിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വച്ചിരിക്കുന്നു. യുകെയിലേയ്ക്ക് കുടിയേറിയ പിആർ കിട്ടിയവരെ സംബന്ധിച്ചിടത്തോളം പുതിയ കരാർ നിത്യ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ വളരെ കുറവാണ്. കെയർ വർക്കർ വിസയിലും മറ്റ് സ്കില്‍ഡ് വിസയിലും യുകെയിൽ എത്തിയ മലയാളികൾ വളരെ പ്രതീക്ഷയോടെയാണ് വ്യാപാര കരാറിനെ ഉറ്റുനോക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് യുകെയിൽ കൂടുതൽ തൊഴിൽ സാധ്യതകൾക്ക് അവസരം ലഭിക്കുന്നതിന് കാരണമാകും. പ്രതിവർഷം 60,000 ത്തിലേറെ ഇന്ത്യൻ ഐടി പ്രൊഫഷനുകൾക്ക് ഈ സ്വതന്ത്ര വ്യാപാര കരാർ പ്രയോജനം ചെയ്യും. യുകെയിൽ ഓഫീസ് ഇല്ലെങ്കിൽ പോലും 2 വർഷം വരെ ഇവിടെ 35 മേഖലകളിൽ ഇന്ത്യ പ്രൊഫഷനുകൾക്ക് പ്രവർത്തിക്കാം എന്ന കരാറിൻ്റെ വ്യവസ്ഥ കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇത് കൂടാതെ ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷനുകൾക്ക് യു കെ സോഷ്യൽ സെക്യൂരിറ്റി വിഹിതം അടയ്ക്കുന്നതിനും 3 വർഷം ഇളവ് ഉണ്ട് .


സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ പ്രതിവർഷം 3400 കോടി ഡോളറിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കയറ്റുമതി തീരുവയിലെ കുറവ് ഇന്ത്യൻ കർഷകർക്കും വ്യവസായങ്ങൾക്കും പ്രയോജനം ചെയ്യും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്കി, ചോക്ലേറ്റ് ,വാഹനങ്ങൾ എന്നിവയ്ക്ക് വിലകുറയും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തി പ്രാപിക്കുന്നതിലൂടെ ഭാവിയിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് യുകെ മലയാളികൾ.