ന്യൂഡൽഹി: വിയറ്റ്നാമിന്റെ വിയറ്റ് ജെറ്റ് എയർലൈൻസ് ഇന്ത്യയിലേക്കു സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആറു മുതലാണു വിയറ്റ് ഇന്ത്യയിൽ സർവീസ് തുടങ്ങുക. വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളിൽനിന്നു ഡൽഹിയിലേക്കും തിരിച്ചുമാണു സർവീസുകൾ. മാർച്ച് 28 വരെയുള്ള സർവീസുകൾക്കു കന്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ഹോചിമിൻ സിറ്റിയിൽനിന്നുള്ള സർവീസ്. ഹാനോയിൽ നിന്നുള്ള വിമാനങ്ങൾ മറ്റു മൂന്നു ദിവസങ്ങളിൽ പുറപ്പെടും. ഓഗസ്റ്റ് 22 വരെ ബുക്കു ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒന്പതു രൂപയാണ്. വാറ്റും എയർപോർട്ട് ഫീയും മറ്റു ചാർജുകളും കൂടാതെയാണിത്.
വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയർലൈൻ. ബിക്കിനി ധരിക്കണമോ അതോ പരന്പാരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയർഹോസ്റ്റസുമാർക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു തെരഞ്ഞെടുക്കുക. എയർലൈൻസിന്റെ ഉദ്ഘാടന പറക്കലിൽ തന്നെ ബിക്കിനിയിട്ട എയർഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. 2018 ജനുവരിയിൽ എയർഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി കന്പനിക്കു പിഴ ചുമത്തിയിരുന്നു. ചൈനയിൽനിന്നുള്ള ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്ളൈറ്റ് അറ്റന്റന്റുമാർ ബിക്കിനി ധരിച്ചെത്തിയത്.
Leave a Reply