വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​രാ​യ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തകര്‍പ്പന്‍ വിജയം.നായകന്‍ വിരാട് കോഹ്ലിയുടെ 111 റണ്‍സിന്റെ മികവിലാണ് ഇന്ത്യയുടെ വിജയം. ഏകദിനത്തില്‍ കോഹ്ലിയുടെ 28ാമത് സെഞ്ചുറിയാണിത്. ഏകദിനത്തില്‍ സ്കോര്‍ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡാണ്(17) ഇതോടെ കോഹ്ലി മറികടന്നത്.

കളിയിലെ താരമായി കോഹ്ലിയേയും ടൂര്‍ണമെന്റിലെ താരമായി അജിങ്ക്യ രഹാനെയേയും തെരഞ്ഞെടുത്തു. ടോ​സ് സ്വ​ന്ത​മാ​ക്കി ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​നാണ് 205 റ​ണ്‍​സ് നേ​ടിയത്. ഷാ​യി ഹോ​പ് (51), കെ​യ്ൽ ഹോ​പ് (46), ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ (36), റോ​വ്മെ​ൻ പ​വ​ൽ (31) എ​ന്നി​വ​രാ​ണ് വി​ൻ​ഡീ​സി​നു പൊ​രു​താ​നു​ള്ള സ്കോ​ർ ന​ൽ​കി​യ​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നാലെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 115 പന്തില്‍ 111 റണ്‍സെടുത്ത കോഹ്ലിക്ക് 50 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്ക് പിന്തുണ നല്‍കി പുറത്താകാതെ നിന്നു. അജിങ്ക്യ രഹാനെ 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 4 റണ്‍സ് മാത്രമായിരുന്നു ശിഖര്‍ ധവാന്റെ സമ്പാദ്യം. . ഇ​ന്ത്യ​ക്കു​വേ​ണ്ടി മു​ഹ​മ്മ​ദ് ഷാ​മി നാ​ലും ഉ​മേ​ഷ് യാ​ദ​വ് മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി.