ശ്രീലങ്കയെ എല്ലാ ഫോര്‍മാറ്റിലും വൈറ്റ്‌വാഷ് ചെയ്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം  അടുത്ത അങ്കത്തിന് തയ്യാറെടുത്തുകഴിഞ്ഞു.
ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമെതിരെ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന പരമ്പരകളുടെ സമയവിവരപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഓസീസുമായുള്ള പരമ്പര സെപ്റ്റംബര്‍ 17ന് ആരംഭിക്കും.
കോഹ്‌ലിയുടെ നീലപ്പട സന്നാഹമത്സരത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് ഏകദിനങ്ങള്‍ കളിക്കും. കംഗാരുക്കളുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളുമുണ്ട്. ചെന്നൈ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബെംഗളുരു, നാഗ്പൂര്‍ എന്നിവിടങ്ങളിലായിരിക്കും ഏകദിനമത്സരങ്ങള്‍ നടക്കുക. റാഞ്ചി, ഗുവാഹട്ടി, ഹൈദരാബാദ് നഗരങ്ങള്‍ ടി20 മത്സരത്തിന് ആതിഥ്യമരുളും.
കെയ്ന്‍ വില്യംസണ്‍ നായകത്വം വഹിക്കുന്ന കിവീസിനെതിരായ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുണ്ടാകുക. രണ്ട് സന്നാഹമത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അവസാനമത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാകും നടക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for men in blue
ഇന്ത്യാ-ഓസ്‌ട്രേലിയ മത്സരങ്ങള്‍
സന്നാഹ മത്സരം-സെപ്തംബര്‍ 12-ചെന്നൈ
ഒന്നാം ഏകദിനം-സെപ്തംബര്‍ 17-ചെന്നൈ
രണ്ടാം ഏകദിനം-സെപ്തംബര്‍ 21-കൊല്‍ക്കത്ത
മൂന്നാം ഏകദിനം-സെപ്തംബര്‍ 24-ഇന്‍ഡോര്‍
നാലാം ഏകദിനം-സെപ്തംബര്‍ 28-ബെംഗളുരു
അഞ്ചാം ഏകദിനം-ഒക്ടോബര്‍ 1-നാഗ്പൂര്‍
ഒന്നാം ടി20- ഒക്ടോബര്‍ 7-റാഞ്ചി
രണ്ടാം ടി20-ഒക്ടോബര്‍ 10-ഗുവാഹട്ടി
മൂന്നാം ടി20-ഒക്ടോബര്‍ 13-ഹൈദരാബാദ്
ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരങ്ങള്‍
ഒന്നാം സന്നാഹമത്സരം-ഒക്ടോബര്‍ 17-മുംബൈ
രണ്ടാം സന്നാഹമത്സരം-ഒക്ടോബര്‍ 19-മുംബൈ
ഒന്നാം ഏകദിനം-ഒക്ടോബര്‍ 22-മുംബൈ
രണ്ടാം ഏകദിനം-ഒക്ടോബര്‍ 25-പൂണെ
മൂന്നാം ഏകദിനം-ഒക്ടോബര്‍ 29-യുപിസിഎ
ഒന്നാം ടി20-നവംബര്‍ 1-ഡല്‍ഹി
രണ്ടാം ടി20-നവംബര്‍ 4-രാജ്‌കോട്ട്
മൂന്നാം ടി20-നവംബര്‍ 7-തിരുവനന്തപുരം