പാക് മണ്ണിലെ ആക്രമണം സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി. ഭീകരതാവളങ്ങള്‍ ആക്രമിച്ചെന്ന് കൃഷി സഹമന്ത്രി ഗജേന്ദ്രസിങ് ശെഖാവത് ട്വീറ്റ് ചെയ്തു. കേന്ദ്രങ്ങള്‍ പൂ‍ര്‍ണമായും നശിപ്പിച്ചെന്നും ശെഖാവത് വിശദീകരിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തികടന്നെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചു.

ഇന്ത്യന്‍ തിരിച്ചടി  ഇങ്ങനെ:

> അധീനകശ്മീരിെല ഭീകരരുടെ താവളത്തില്‍ വ്യോമസേനയുടെ ആക്രമണം
> ആക്രമണം പുലര്‍ച്ചെ 3.30ന്, പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന

> 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു

> ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു

നൂറുശതമാനം വിജയം
> ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍

> ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളം

> ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളും തകര്‍ത്തു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

> ജയ്ഷെ കണ്‍ട്രോള്‍ റൂമുകളും തകര്‍ത്തു, 20 മിനിറ്റ് നീണ്ടുനിന്നു

പ്രശംസിച്ച് രാഹുല്‍

> വ്യോമസേന പൈലറ്റുമാര്‍ക്ക് സല്യൂട്ട്: രാഹുല്‍ ഗാന്ധി

പുല്‍വാമയ്ക്ക് മറുപടിയായി പാക് അധീനകശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നശാണ് റിപ്പോർട്ട്. ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും, പാക്കിസ്ഥാൻ സൂക്ഷിക്കാനും വ്യോമസേന മുന്നറിയിപ്പ് നല്‍കി.

ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്നാണ് സൂചന. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട്.

താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന വ്യക്തമാക്കി. 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവും ആക്രമിച്ചതില്‍ ഉണ്ടെന്നാണ് സൂചന. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു.

12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു. ബാലാകോട്ട, ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്. ജയ്ഷെ കണ്‍ട്രോള്‍ റൂമുകളും ഇല്ലാതാക്കി. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു.

ബാലാകോട്ടയിലേത് ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ഭീകര താവളമാണ്. ഭീകരതാവളങ്ങള്‍ ആക്രമിച്ചെന്ന് കേന്ദ്രകൃഷിസഹമന്ത്രി ഗജേന്ദ്രസിങ് ശെഖാവത് സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തികടന്നെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന്‍റെ ചിത്രങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടു.