മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 യിലെ ഫൈനല്‍ മത്സരത്തിനായി വിമാനം കയറിയ ഇന്ത്യ-ന്യൂസിലന്‍ഡ് താരങ്ങള്‍ അര്‍ധരാത്രിയില്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ അമ്പരന്നു. താരങ്ങളെ അമ്പരപ്പിച്ച് വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത് ആയിരകണക്കിന് കാണികള്‍. ഞായറാഴ്ച്ച രാത്രി 12 മണിക്ക് ശേഷമെത്തിയ താരങ്ങള്‍ക്ക് ഇത് ശരിക്കും സര്‍പ്രൈസായിരുന്നു.
ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് ടീമുകളെ സ്വീകരിച്ചത്. പല താരങ്ങളും ആവേശത്തോടെ തന്നെയാണ് ഈ സ്വീകരണം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ടീമുകള്‍ കോവളത്തെ റാവിസ് ലീല ഹോട്ടലിലേക്ക് പോയി. അവിടെയാണ് ഇരുടീമുകള്‍ക്കും താമസ സൗകര്യമൊരുക്കിയിരുന്നത്.
ന്യൂസിലാന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അവിശ്വസനീയമായ സ്വീകരണമാണ് തങ്ങള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് ലഭിച്ചതെന്ന് സൗത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.
Thiruvananthapuram Greenfield Stadium
അതെസമയം ഇരുടീമുകളും തിങ്കളാഴ്ച്ച പരിശീലനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് റദ്ദാക്കി. തുടര്‍ച്ചയായ മത്സരങ്ങളും യാത്രയും ടീമംഗങ്ങളെ തളര്‍ത്തിയതിനാലാണ് പരിശീലനം ഒഴിവാക്കിയത്. പകരം ഹോട്ടലിലെ ജിമ്മില്‍ പ്രത്യേക പരിശീലനം ഒരുക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍മാരും പരിശീലകരും പിച്ച് പരിശോധിക്കാനായി ഇന്ന് സ്റ്റേഡിയത്തിലെത്തിയേക്കും.
പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ച കഴിഞ്ഞതിനാല്‍ പരമ്പര വിജയിയെ തെരഞ്ഞെടുക്കുക ഈ മത്സര വിജയമാകും. അതിനാല്‍ തന്നെ തിരുവനന്തപുരത്ത് വിരുന്നെത്തിയ ആദ്യ ട്വന്റി- 20യില്‍ തീപാറും പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.
Leave a Reply