ഒമാനിൽ കനത്തമഴയെത്തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ ആറംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി. ഒമാൻറെ കിഴക്കൻ മേഖലയിലെ വാദി ബനീ ഖാലിദിലാണ്, മുംബൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോയത്. കനത്ത മഴയ്ക്കിടെ, ഇവർക്കായി തിരച്ചിൽ തുടരുകയാണ്

വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനീ ഖാലിദിലാണ് അപകടമുണ്ടായത്. ഇബ്രയിൽ ഫാർമസിസ്റ്റ് ആയി ജോലിചെയ്യുന്ന സർദാർ ഫസൽ അഹ്മദിൻറെ കുടുംബമാണ് ദുരന്തത്തിൽ പെട്ടത്. സർദാർന്റ പിതാവ് ഖാൻ ഖൈറുല്ല സത്താർ, മാതാവ് ഷബ്ന ബീഗം, ഭാര്യ അർഷി ഖാൻ, നാലുവയസുകാരി മകൾ സിദ്റ ഖാൻ, രണ്ടു വയസുള്ള മകൻ സൈദ് ഖാൻ, 28 ദിവസം മാത്രം പ്രായമുള്ള നൂഹ് ഖാൻ എന്നിവരെയാണ് കാണാതായത്. സർദാർ ഖാൻ ഒഴുക്കിനിടയിൽ മരത്തിൽ പിടിച്ചുകയറിയാണ് രക്ഷപെട്ടത്. പെട്ടെന്നുണ്ടായ കനത്തമഴവെള്ളപാച്ചിലാണ് ദുരന്തത്തിനു കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മസ്ക്കറ്റ്, മസ്റ, ആമിറാത്ത്, തനൂഫ്, റുസ്താഖ്, നിസ്‌വ, ജഅലാൻ ബൂ അലി, അവാബി, വാദി സിരീൻ, വാദി ബനീ ഗാഫിർ, സമാഈൽ, ഹംറ തുടങ്ങിയ മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. മലകൾ, താഴ്വരകൾ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകരുതെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു.