അമേരിക്കയിലെ മിഷിഗണില്‍ മാവേലിക്കര സ്വദേശിയായ യുവ ഡോക്ടറെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്രസിഡന്റായ ഡോ. നരേന്ദ്ര കുമാറിന്റ മകന്‍ ഡോ. രമേശ് കുമാറാണ് (32) കൊല്ലപ്പെട്ടത്.
കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അടുത്തിടെ അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അക്രമം പതിവായിരുന്നു.
കഴിഞ്ഞദിവസം ഡോക്ടര്‍ ആശുപത്രിയിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ആശുപത്രി ചീഫ് ഡോ. മണി മേനോന്‍ പിതാവിനോട് ഇക്കാര്യം അന്വേഷി്ച്ചിരുന്നു. രമേശ് കുമാറിന്റ ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.
ഇതേതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ പ്രദേശത്ത് രമേശിന്റെ കാര്‍ കണ്ടെത്തി. യാത്രക്കാരുടെ സീറ്റില്‍ രമേശ് വെടിയേറ്റ് മരിച്ചനിലയിലായിരുന്നു.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയാണ് രമേശ് അമേരിക്കയിലെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ