ലണ്ടന്‍: മെന്‍സ ഐക്യൂ ടെസ്റ്റില്‍ പതിറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ വംശജനായ പത്ത് വയസ്സുകാരന്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ബുദ്ധിശക്തിയേക്കാള്‍ മേലെയാണ് മഹിയെന്ന വിളിപ്പേരിലറിയപ്പെടുന്ന മെഹുള്‍ ഗാര്‍ഗിന് ഉള്ളതെന്ന് കണ്ടെത്തി. മഹി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മെഹുള്‍ ഗാര്‍ഗ് ആണ് തന്റെ മൂത്ത ജ്യേഷ്ഠന്‍ ധ്രുവ് ഗാര്‍ഗിന്റെ പാത പിന്തുടര്‍ന്ന് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ജേഷ്ഠന്‍ ധ്രുവ് കഴിഞ്ഞ വര്‍ഷം ഇതേ ടെസ്റ്റില്‍ 162 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു.
അതീവ മത്സര ബുദ്ധിയുള്ള കുട്ടിയാണ് മഹി. ഈ പ്രകടനത്തിലൂടെ ജ്യേഷ്ഠനേക്കാള്‍ ഒട്ടും പിറകിലല്ല താനെന്ന് മഹി തെളിയിച്ചിരിക്കുകയാണെന്ന് മഹിയുടെ അമ്മ ദിവ്യ ഗാര്‍ഗ് പറഞ്ഞു. ഉയര്‍ന്ന ഐക്യൂ ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയുടെ അംഗത്വവും ഇതോടെ മഹിക്ക് ലഭിച്ചു. സതേണ്‍ ഇഗ്ലണ്ടിലെ റീഡിംഗ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂളിലാണ് മഹി പഠിക്കുന്നത്. ലോകത്തിലെ ഒരു ശതമാനം പേര്‍ക്ക് മാത്രമെ മഹിയുടെ ഐക്യൂ ലെവലില്‍ എത്താന്‍ കഴിഞ്ഞിട്ടുള്ളു.
ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ ഐന്‍സ്റ്റീനിന്റെയും സ്റ്റീഫന്‍ ഹൊക്കിന്‍സിന്റെയും ഐക്യൂ ലെവലില്‍ നിന്നും രണ്ട് പോയിന്റ് മുകളിലാണ് മഹി ഇപ്പോള്‍ നേടിയിട്ടുള്ള സ്‌കോര്‍. മഹിയുടെ ഭാഷാ വൈദഗ്ദ്ധ്യം, സാദൃശ്യങ്ങള്‍, നിര്‍വചനങ്ങള്‍, യുക്തിബോധം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ടെസ്റ്റ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നതായി ദിവ്യ ഗാര്‍ഗ് പറയുന്നു. പരീക്ഷയുടെ തുടക്കത്തില്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ആദ്യത്തെ ചോദ്യങ്ങള്‍ ഉത്തരം ലഭിച്ചു തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അവന് എളുപ്പമായി തീര്‍ന്നുവെന്ന് മഹിയുടെ അച്ഛന്‍ ഗൗരവ് ഗാര്‍ഗും പറയുന്നു. ഈ ആഴ്ച്ച റിസല്‍ട്ട് വരുന്ന സമയത്ത് ഞാന്‍ കരഞ്ഞു പോയെന്ന് മെഹുല്‍ പറഞ്ഞു.
ഐസ് സ്‌കേറ്റിംഗും ക്രിക്കറ്റുമാണ് മഹിയുടെ ഇഷ്ട കായികവിനോദങ്ങള്‍. പഠന വിഷയങ്ങളില്‍ കണക്കാണ് ഏറ്റവും പ്രിയ്യപ്പെട്ടത്. നൂറ് സെക്കന്‍ഡിനകം റൂബിക്‌സ് ക്യൂബ് പരിഹരിക്കുന്നതിലും മഹി മിടുക്കനാണ്. കൂടാതെ ഡ്രംസ് പഠിക്കുകയും ചെയ്യുന്നുണ്ട്.
Leave a Reply