ക്വിൻസ്‌ലാന്റ് (ഓസ്‌ട്രേലിയ) ∙ ഓസ്‌ട്രേലിയൻ യുവതി ടോയ കോർഡിംഗ്‌ലിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നേഴ്സ് രാജ്‌വിന്ദർ സിംഗ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2018 ൽ വാംഗെട്ടി ബീച്ചിൽ വച്ച് നടന്നതായിരുന്നു ഈ ഞെട്ടിക്കുന്ന കൊലപാതകം.
കെയ്ൻസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബീച്ചിൽ ടോയ നായയുമായി നടക്കാനിറങ്ങിയപ്പോൾ, രാജ്‌വിന്ദറുമായി വാക്കുതർക്കമുണ്ടായി. ടോയയുടെ നായ അദ്ദേഹത്തെ നോക്കി കുരച്ചതിനെ തുടർന്നാണ് തർക്കം ശക്തമായത്. വീട്ടിൽ ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് രാജ്‌വിന്ദർ കത്തി കരുതിയാണ് ബീച്ചിലെത്തിയതും.
തർക്കം അതിക്രമത്തിലേയ്ക്കായപ്പോൾ രാജ്‌വിന്ദർ കൈയിലെ കത്തിയാൽ ടോയയെ പലപ്രാവശ്യം കുത്തിക്കൊന്നു. മൃതദേഹം ബീച്ചിലെ മണലിൽ കുഴിച്ചിടുകയും നായയെ ഒരു മരത്തിൽ കെട്ടിവെക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാൾ ഭാര്യയേയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.
“മുത്തച്ഛന് അസുഖമാണെന്ന്” പറഞ്ഞായിരുന്നു നാട്ടിലേക്കുള്ള മടങ്ങൽ. പിന്നീടയാൾ കുടുംബവുമായി ബന്ധപ്പെടാതെയും ഒളിവിലുമായിരിന്നു. സംഭവത്തിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ തന്നെ രാജ്‌വിന്ദറാണു പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവരമറിയിക്കുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. ഒടുവിൽ 2022 നവംബർ മാസത്തിലാണ് ഇയാളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത്.











Leave a Reply