ലണ്ടൻ∙ ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിലെ കോടതി 6 വർഷം തടവിനു ശിക്ഷിച്ചു. ഷാലിന പദ്മനാഭ (33) യാണു ശിക്ഷിക്കപ്പെട്ടത്. കൊലപാതകം തന്നെയാണെങ്കിലും ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണു ശിക്ഷയെന്നും കോടതി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാസം തികയാതെ പ്രസവിച്ചതും ആരോഗ്യ പ്രശ്നങ്ങളും മൂലം കുട്ടി നാലര മാസം ആശുപത്രിയിൽ തന്നെയായിരുന്നു. വീട്ടിലെത്തിയതിനുശേഷവും ട്യൂബിലൂടെയാണു ഭക്ഷണം നൽകിയിരുന്നത്. അമ്മ കുട്ടിയെ ഉപദ്രവിച്ചതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. കുഞ്ഞിന്റെ തലയോട്ടിയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. ദേഹത്തു പരുക്കുകളും. ഗുരുതരമായി പരുക്കേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2017 ഓഗസ്റ്റ് 15നു മരിച്ചു.