പൗരത്വ ബില്ലിനെതിര ശക്തമായ പ്രതിഷേധം നടന്ന മീററ്റിൽ ഒരു സീനിയർ പൊലീസ് ഉദ്യോഗസ്ഥർ മുസ്ലിം പൗരന്മാരോട് വർഗീയ പരാമർശങ്ങളോടെ ആക്രോശിക്കുന്ന വീഡിയോ പുറത്ത്. മീററ്റിലെ ഒരു പൊലീസ് സൂപ്രണ്ടായ അഖിലേഷ് നാരായണ്‍ സിങ്ങാണ് മുസ്ലിങ്ങളോട് അങ്ങേയറ്റം അവഹേളനപരമായി പെരുമാറുന്നത്. എല്ലാവരോടും പാകിസ്താനിലേക്ക് പോകാനാണ് പൊലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത്.

പ്രതിഷേധം അരങ്ങേറിയ സ്ഥലത്തെ ഒരു ഇടവഴിയിലൂടെ നടന്നെത്തിയ ഉദ്യോഗസ്ഥൻ തലയിൽ തൊപ്പി വെച്ച് നിൽക്കുന്ന മുസ്ലിങ്ങളെ അക്ഷരാർത്ഥത്തിൽ വർഗീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

“നിങ്ങൾക്കിവിടെ ജീവിക്കാൻ പറ്റില്ലെങ്കിൽ വിട്ടുപോകണം. ഇവിടെ വന്നു താമസിച്ചതിനു ശേഷം മറ്റുള്ളവരെ പ്രകീർത്തിക്കരുത്,” അഖിലേഷ് നാരായൺ സിങ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസുകാരെ കണ്ട് ഭയന്ന മുസ്ലിം പൗരന്മാർ ‘നിങ്ങൾ പറയുവന്നത് ശരിയാണ്’ എന്നു മാത്രം മറുപടി നൽകുന്നതായി വീഡിയോയിൽ കേൾക്കാം. ‘എല്ലാ വീട്ടിലെയും ആണുങ്ങളെ ഞാൻ തൂക്കി ജയിലിലിടും’ എന്ന ഭീഷണിയും പൊലീസുദ്യോഗസ്ഥന്‍ ഉയർത്തുന്നതായി കേൾക്കാം. എല്ലാം താൻ നശിപ്പിക്കുമെന്നും ഇയാൾ പറയുന്നുണ്ട്.

മീററ്റില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെയാണ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതെന്നാണ് സംസ്ഥാന പൊലീസിന്റെ നിലപാട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനകളും പൊലീസിന് അനുകൂലമാണ്.

ഉത്തർപ്രദേശിൽ പൗരത്വ നിയമങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ കടുത്ത നടപടികളാണെടുത്തത്. ഇരുപതിലധികമാളുകൾ സംസ്ഥാനത്ത് കൊല്ലപ്പെടുകയുണ്ടായി. നൂറുകണക്കിനാളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.