ഇന്ത്യൻ വംശജയായ ട്രാവൽ ബ്ലോഗർ മെക്‌സിക്കോയിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. 25 കാരിയായ അഞ്ജലി റ്യോതാണ് കൊല്ലപ്പെട്ടത്. കരീബിയൻ കോസ്റ്റ് റിസോർട്ടിൽ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. റൂഫ് ടോപ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഒു സംഘം തോക്ക് ധാരികളെത്തി വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പിൽ അഞ്ജലിയെ കൂടാതെ ജർമൻ സഞ്ചാരിയും കൊല്ലപ്പെട്ടു. നെതർലാൻഡ്‌സിൽ നിന്നും ജർമനിയിൽ നിന്നുമുള്ള മറ്റ് രണ്ട് സഞ്ചാരികൾക്ക് ജീവൻ നഷ്ടമായി.
ഹിമാചൽ പ്രദേശ് സ്വദേശിനിയായ അഞ്ജലി കാലിഫോർണിയയിൽ സാൻ ഹോസെയിലാണ് താമസം. അഞ്ജലി തന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 22 ന് മുന്നോടിയായാണ് മെക്‌സിക്കോയിൽ എത്തിയത്.
Leave a Reply