എബ്രഹാം സി

വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ട `പൂർവ റാൻബാക്സി എക്സിക്യൂട്ടീവ് ` ദിനേഷ് താക്കൂർ ന്റെ ഹർജിയിൽ വിദേശമന്ത്രാലയത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട സത്യവാങ്‌മൂലത്തിലാണ് ഡൽഹി ഹൈ കോർട്ടിൽ മന്ത്രാലയം നിലപാടറിയിച്ചിരിക്കുന്നത് .
ഡൽഹി ഹൈ കോർട്ടിന്റെ തന്നെ 2018 ലെ ഒരു വിധിയിൽ OCI (Overseas Citizen of India) കാർഡ് കൈവശമുള്ള വിദേശ ഇന്ത്യക്കാരന് ഇന്ത്യൻ പൗരനു തുല്യമായ പൗരാവകാശങ്ങളും, സ്വതന്ത്രമായി സംസാരിക്കുവാനും ആശയപ്രകടനം നടത്തുവാനും ഉള്ള സാഹചര്യങ്ങളും എടുത്തു പറഞ്ഞിരുന്നു.
മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ഈ നയം മാറ്റം വിദേശ ഇൻഡ്യക്കാർക്കിടയിൽ ആശങ്കയുണർത്തുന്നതും അനാരോഗ്യകരവുമാണ്.
ഇന്നും അവികസിതരാജ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്നത് വിദ്യാസമ്പന്നരും, വിദഗ്ദരുമായ തൊഴിലാളികളാണ്. അമേരിക്കയും യൂറോപ്പുമുൾപ്പെടെ ലോകത്തുള്ള വികസിത രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യാക്കാരന്റെ ബുദ്ധിമികവിൽ നേട്ടങ്ങൾ കൊയ്യുമ്പോൾ, ഇന്ത്യയിൽ അവർക്കു നല്കാൻ അവസരങ്ങളില്ലാതെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്നു. അഭ്യസ്ത വിദ്യർ ഇന്ത്യ വിടാനുള്ള പ്രധാന കാരണം അഭിരുചിക്കൊത്ത ജോലിസാധ്യതകളില്ലെന്നതു തന്നെ. എന്നാൽ അവർ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറി അതിജീവനത്തിനായി അവിടങ്ങളിലെ പൗരത്വം സ്വീകരിച്ചു എന്നതു കൊണ്ട് മാതൃരാജ്യത്തോടുള്ള അവരുടെ കൂറിനു കുറവുകളുണ്ടാവുന്നില്ല. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തിയും, കുട്ടികളെ ഇന്ത്യൻ സംസ്കാരത്തിൽ വളർത്തിയും വർഷത്തിലൊരിക്കലെങ്കിലും ബന്ധുമിത്രാദികളെ സന്ദർശിച്ചുമൊക്കെ മാതൃരാജ്യവുമായുള്ള അവരുടെ ബന്ധം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നു. വിദേശ രാജ്യങ്ങളിൽ അവർ സ്വരുക്കൂട്ടുന്ന സമ്പാദ്യം ഇന്ത്യയിൽ നിക്ഷേപിക്കയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്കു മുതൽക്കൂട്ടാവുകയും ചെയ്യുന്നു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ധനം സാമ്പത്തിക പ്രതിസന്ധികളിൽ ഉലയാതെ നിൽക്കുന്നത് വിദേശ ഇന്ത്യക്കാരുടെ കരുതൽ ഒന്നുകൊണ്ടു മാത്രമാണ്.വികസിത രാജ്യമായി മാറുന്ന ഇന്ത്യയിലേയ്ക്ക് തങ്ങളുടെ അടുത്ത തലമുറയെ തിരിച്ചെത്തിക്കുകയാണ് ഓരോ പ്രവാസിയുടെയും സ്വപ്നം

OCI കാർഡുടമ യ്ക്ക് ഇന്ത്യയിൽ തങ്ങുവാനുള്ള സമയപരിധി നീക്കിയതും, റെജിസ്ട്രർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതും വഴി മോഡി ഗവണ്മെന്റ് പ്രവാസികളെ അംഗീകരിക്കുകയായിരുന്നു.

എന്നാൽ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരന്റെ ഭാഗധേയങ്ങൾ തീരുമാനിക്കുന്നത് മാറി മാറി വരുന്ന ഗവൺമെൻറ് പോളിസികൾ വഴിയാകുമെന്ന പുതിയ നിലപാട് ഉത്തരവാദയത്വപ്പെട്ടവർ അറിഞ്ഞുകൊണ്ടുള്ളതാവുമോ എന്ന് പോലും സന്ദേഹിക്കുന്നു. വോട്ടവകാശവും ജനപ്രതിനിധിയാവാനുള്ള അവസരവും സാധ്യമല്ലെങ്കിലും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഞങ്ങളെ നിരാശരാക്കുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനപ്രതിനിധികൾ വിദേശരാജ്യങ്ങളിലെത്തി ലക്ഷം ലക്ഷം പ്രവാസികളെ സാക്ഷി നിറുത്തി അവരുടെയും ബന്ധുക്കളുടെയും ജീവനും സ്വത്തും ഇന്ത്യയിൽ സുരക്ഷിതമാണെന്നും ഏതവസരത്തിലും ഇന്ത്യയിലേക്കൊരു തിരിച്ചുവരവിന് സ്വാഗതം ചെയ്യുന്നു എന്നും കേൾക്കുമ്പോൾ അവർ പുളകിതരാവുന്നു. ഈ ഒരുറപ്പാണ് ഒരു പ്രവാസിയെ എന്നും ഇന്ത്യക്കാരനായി നിലനിര്ത്തുന്നത്

എന്നാൽ ഈ സുരക്ഷിതത്വവും വ്യക്തിസ്വാതന്ത്ര്യവും അപകടത്തിലാണെന്ന് തോന്നുന്ന നിമിഷം മുതൽ അവർ മാറി ചിന്തിക്കുവാൻ നിർബന്ധിതരാവും. ഇലക്ഷനു മുൻപും വിജയശേഷവും നിങ്ങളെ സ്വീകരിക്കുവാനും ശ്രവിക്കുവാനും ജനസഞ്ചയങ്ങൾ ഉണ്ടാവില്ല. OCI കാർ വെറും വിദേശിയുടെ ഗണത്തിലേയ്ക്ക് തരാം താഴ്ത്തപ്പെടുമ്പോൾ ഇന്ത്യയുടെ പ്രതിച്ഛായക്കും വിദേശങ്ങളിൽ മങ്ങലേൽക്കാം.

ആഗോളവത്കരണത്തിന്റെ ഈ യുഗത്തിൽ ലോകരാഷ്ട്രങ്ങൾ അവരുടെ ഉന്നമനത്തിനു ചവിട്ടുപടിയായി രാജ്യസുരക്ഷക്കുള്ള നിബന്ധനകൾ മാത്രം നിലനിറുത്തിക്കൊണ്ട് ഇരട്ട പൗരത്വം പ്രോത്സാഹിക്കുമ്പോൾ ഇന്നിന്റെ ആവശ്യമാണ് ഇന്ത്യക്കാരന്റെ ഇരട്ട പൗരത്വം

അനാവശ്യമായ സമരങ്ങളും നിരുത്തിരവാദിത്വപരമായ പ്രസ്താവനകളും കൊണ്ട് അലങ്കോലപ്പെട്ടു കിടക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ പുരോഗമനമായ ആശയങ്ങൾ നടപ്പിൽ വരുത്തുവാൻ ഉതിരവാദിത്വപ്പെട്ടവർക്കു സമയം കിട്ടുന്നില്ല!