ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഒരുങ്ങി ഇന്ത്യ. രണ്ട് നൂറ്റാണ്ടിലേറെയായി ലോകത്തിലെ ജനസംഖ്യയിൽ ഒന്നാമനായി നില നിന്നിരുന്ന ചൈന ഇതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാൻ ഒരുങ്ങുകയാണ്. ആഗോള ക്രമത്തിൽ ഒരു വലിയ മാറ്റത്തിനാണിത് സൂചന നൽകുന്നതെന്നും ഈ മാസം തന്നെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്നും യുഎൻ പ്രവചിക്കുന്നു. വർഷാവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 1.429 ബില്യണിലെത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎൻ കണക്കനുസരിച്ച് ചൈന 1.426 ബില്യൺ ആളുകളുമായി രണ്ടാം സ്ഥാനത്തേയ്ക്ക് മാറും.
ദാരിദ്ര്യവും തൊഴിലില്ലായ്മയും അനുദിനം ഇന്ത്യയിൽ വർദ്ധിക്കുകയാണെങ്കിലും ജനസംഖ്യയും വർദ്ധിക്കുന്നുണ്ടെന്നും സമ്പദ്‌വ്യവസ്ഥ ഒരു കാരണവശാലും അപകടത്തിൽ ആകുന്നില്ലെന്നും ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ചൈനയിലെ സാഹചര്യം ഇതിന് നേർ വിപരീതമാണ്. അടുത്ത നാല് പതിറ്റാണ്ടുകളായി ഇന്ത്യയുടെ ജനസംഖ്യ അഭൂതപൂർവ്വമായി വർദ്ധിക്കുമെന്നും, 2063 ഓടെ ആകെ ജനസംഖ്യ ഏകദേശം 1.7 ബില്യൺ ആയി ഉയരുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. ഇതിന് മുൻപ് 1960കളിലെ പട്ടിണികാലയളവിലാണ് സമാനമായി കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 200 വർഷത്തിനിടയിലെ ജനസംഖ്യ വർധനവിലാണ് രാജ്യം ഇപ്പോൾ ഉള്ളതെന്ന് അറ്റ്ലാന്റിക് കൗൺസിലിലെ സൗത്ത് ഏഷ്യ സെന്റർ ഡയറക്ടർ ഇർഫാൻ നൂറുദ്ദീൻ പറയുന്നു.
25 വയസ്സിന് താഴെയുള്ള 610 ദശലക്ഷം ആളുകൾ ഇന്ത്യയിൽ ഉണ്ട്. ഇവരിൽ ഏറെയും തൊഴിൽ രഹിതരാണ്. എന്നാൽ ചൈനയെ നോക്കുമ്പോൾ, തൊഴിൽ രഹിതരുടെ എണ്ണം വളരെ കുറവാണ്. ചൈനയിലെ ജനസംഖ്യയുടെ 14.3% ഈ വർഷം 65 വയസും അതിൽ കൂടുതലുമുള്ളവരാണ്. ഫെർട്ടിലിറ്റി നിരക്കുകകളിലും ഇത്തരം വ്യത്യാസങ്ങൾ പ്രകടമാണ്. കഴിഞ്ഞ വർഷം ചൈനയിലെ നിരക്ക് 1.18% ആയിരുന്നു. എന്നാൽ ഇത് ജനസംഖ്യ നിയന്ത്രണ വിധേയമാക്കാൻ ഒരു കുട്ടി മതിയെന്ന തീരുമാനം നടപ്പിലാക്കിയതിന് ശേഷമാണ്. ഇന്ത്യയിൽ 2.0% ആണ് നിലവിലെ നിരക്ക്. ഈ വ്യത്യസമാണ് ജനസംഖ്യയിലും പ്രകടമാകുന്നത്.