പഴയ നടി ഇന്ദ്രജയ്ക്ക് വേണ്ടി മെഗാ സ്റ്റാര്‍ മമ്മൂട്ടി കോടതിയില്‍ ഹാജരായെന്ന വാര്‍ത്ത കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നടന്ന പ്രശ്നങ്ങള്‍ കേസായെന്നും, വാദിക്കാന്‍ സ്ഥിരമായി വക്കീലന്മാരെ താരത്തിനു കിട്ടാതിരുന്നത് കൊണ്ട്  മമ്മൂട്ടി കേസ് ഏറ്റെടുത്തു വിജയിച്ചെന്നുമാണ്  വാര്‍ത്ത‍ പ്രചരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഇത് നിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ് നടി. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് ഇന്ദ്രജ പറയുന്നു. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജ ഇക്കാര്യം പറഞ്ഞത്. ഇത് ഏതു കേസ് ആണെന്നും അങ്ങനെ ഒരു കേസിനെക്കുറിച്ച് അറിയില്ല എന്നും ഇന്ദ്രജ പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് ഇന്ദ്രജയുടെ പക്ഷം.