ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ‘ സ്‌നേഹ സംഗീത രാവ് ‘ മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍ ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് ‘ സ്‌നേഹ സംഗീത രാവ്’ സ്റ്റേജ് ഷോ എത്തുന്നത്

ബ്രിസ്‌റ്റോളില്‍ ആദ്യ ഷോ പന്ത്രണ്ടരയ്ക്കും രണ്ടാമത്തെ ഷോ അഞ്ചരയ്ക്കുമാണ്. ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്.

വെള്ളി ,ശനി ദിവസങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിനായി 50 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കുക

വ്യത്യസ്ത ഗാനാലാപന രീതി കൊണ്ടും വേദിയെ കീഴടക്കുന്ന വാചാലത കൊണ്ടും ശ്രദ്ധേയയായ ടോപ് സിങ്ങര്‍ ഫെയിം മേഘ്‌നക്കുട്ടിക്കൊപ്പം (മേഘ്‌ന സുമേഷ്) യുവഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി ലിബിന്‍ സ്‌കറിയ, പ്രശസ്ത പാട്ടുകാരി ക്രിസ്റ്റകല, വിവിധ ഭാഷകളില്‍ ഗാനങ്ങളുമായി ചാര്‍ലി മുട്ടത്ത്, കീബോര്‍ഡിസ്റ്റ് ബിജു കൈതാരം തുടങ്ങിയവരും വേദിയിലെത്തുന്നു.

നൈസ് കലാഭവന്‍ ഒരുക്കുന്ന ഡാന്‍സ് പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കുമെന്നുറപ്പാണ്.

രണ്ട് ഷോകള്‍ക്കും ഫുഡ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും.

ഇസ്രയേലിന്‍ നാഥനായി വാഴും… ഗാനം കൊണ്ട് മനസു കീഴടക്കിയ പീറ്റര്‍ ചേരാനല്ലൂരും ടീമും മികച്ച ഒരു ഷോ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രിസ്റ്റോളില്‍ സ്‌നേഹ സംഗീത രാവ് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

സ്‌റ്റേജ് പ്രോഗ്രാം വിവരങ്ങള്‍ക്കായി

സിജി സെബാസ്റ്റിയന്‍ ; 07734303945

ക്ലമന്‍സ് ; 07949499454