ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സാമ്പത്തിക രംഗത്ത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചു യുകെ. പണപ്പെരുപ്പത്തിന്റെ നിരക്ക് അൽപ്പം കുറഞ്ഞെങ്കിലും ഇപ്പോഴും 10 ശതമാനത്തിന് മുകളിൽ തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഭക്ഷണത്തിന്റെ വില 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. എന്നാൽ, കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് (സിപിഐ) അളവ് മുൻ മാസത്തെ 10.4 ശതമാനത്തിൽ നിന്ന് മാർച്ചിൽ 10.1 ശതമാനമായി കുറഞ്ഞുവെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎൻഎസ്) പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത് 9.8 ശതമാനമാണ്. യുക്രൈൻ റഷ്യ യുദ്ധം എണ്ണ വില വർദ്ധനയ്ക്ക് കാരണമായി. അപ്പം, പാൽ, മുട്ട തുടങ്ങിയ അവശ്യവസ്തുക്കൾ ഉൾപ്പെടെ ഗാർഹിക ഗ്യാസ്, വൈദ്യുതി, ഭക്ഷണം എന്നിവയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവില തുടർച്ചയായി വർദ്ധിച്ചതോടെ ദൈനംദിന ചിലവുകൾ പോലും പ്രതിസന്ധിയിലാണ് എന്നതാണ് വസ്തുത. ഭക്ഷ്യ-ആൽക്കഹോൾ ഉൾപ്പെടെയുള്ള ഇതര പാനീയങ്ങളുടെ വിലക്കയറ്റം 19.1% ആയി ഒ എൻ എസ് കണക്കാക്കുന്നു.

ഇത് 1977 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. ഉയർന്ന ചരക്കുകളുടെയും ഉത്പാദനചെലവുകളുടെയും കാരണങ്ങളാണ് ഇവയിൽ കൂടുതലും. ചെറിയ തുകകൾ സ്വരൂകൂട്ടി വെക്കുന്ന സമീപനമാണ് ഇതിൽ പ്രധാനം. യുകെയുടെ വളർച്ചാ സീസൺ കുതിച്ചുയരുന്നതിനനുസരിച്ച് തക്കാളി, വെള്ളരി തുടങ്ങിയ സാധനങ്ങളുടെ വില കുത്തനെ ഇടിയുമെന്നതാണ് ആശ്വാസത്തിന്റെ ഒരു ചെറിയ ഭാഗം.