ലോകത്തിലെ ഏറ്റവും പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഉപദേശകനായി പോലും സേവനം അനുഷ്ടിച്ചിട്ടുള്ള ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു.

ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം ഇന്ത്യയിലും പലപ്പോഴും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ മകന്‍ ഫ്രാങ്ക്‌ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഫ്രാങ്ക്‌ളിന്‍.

195 നഗരങ്ങളിലായി 214 മില്യണ്‍ ആളുകള്‍ ബില്ലി ഗ്രഹാമിന്റെ വാക്കുകളിലൂടെ ക്രിസ്ത്യാനികളായിട്ടുണ്ടെന്നാണ് സംഘടനയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.