അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ്::ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി വാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ കേംബ്രിഡ്ജിൽ വെച്ച് നടത്തപ്പെടുന്നു. നവംബർ മാസം 24 മുതൽ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും ത്രിദിന ആന്തരിക സൗഖ്യ ധ്യാനം നയിക്കുക.  രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലുവരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)

ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും, ചിന്താധാരകളിലേക്ക് ഉണർത്തുവാനും, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും , വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് സൗഖ്യപ്പെടുവാനും ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക്  കോർഡിനേറ്റർമാരായ മനോജ് തയ്യിൽ, മാത്തച്ചൻ വിളങ്ങാടൻ എന്നിവർ ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

For Contact : Manoj Thayyil 07848808550, Mathachan Vilangadan : 07915602258

Venue: CALRET CENTRE, BUCKDEN TOWERS, HIGH STREET, BUCKDEN, SAINT NEOTS, CAMBRIDGE, PE14 5TA

Registration Link: https ://forms .gle/NgLJ45X3oyVjZ5YA