ന്യൂസ് ഡെസ്ക്, മലയാളം യുകെ

പണപ്പെരുപ്പ നിരക്ക് കുറഞ്ഞാൽ പലിശ നിരക്ക് കുറയുമോ? രാജ്യത്ത് ഉടനീളമുള്ള സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന കാര്യമാണ് ഇത്. കാരണം പലിശ നിരക്ക് കുറഞ്ഞാൽ കൂടുതൽ ആളുകൾ ലോൺ എടുക്കുകയും പണം വിനിയോഗിക്കുകയും ചെയ്യുന്നത് വിവിധ മേഖലകളുടെ വളർച്ചയ്ക്ക് കളമൊരുക്കും. എന്നാൽ പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിൽ തുടർന്നിട്ടും പലിശ നിരക്കുകൾ കുറയുന്നതിനെ കുറിച്ച് ചിന്തിക്കില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നത് നല്ലതാണെന്ന അഭിപ്രായമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പ്രകടിപ്പിച്ചത് . എന്നാൽ അതിനർത്ഥം നേരത്തെയുള്ള പലിശ നിരക്ക് ഉടൻ കുറയുമെന്നല്ലന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞമാസം ഭക്ഷണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും സാധനങ്ങളുടെ വില നിലവാരം ഇപ്പോഴും രണ്ട് വർഷം മുമ്പ് ഉള്ളതിനെക്കാള്‍ വളരെ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

വൈദ്യുതിയുടെയും ഗ്യാസിന്റെയും വിലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും ഭക്ഷ്യവസ്തുക്കളുടെ വിലയിടുവാണ് പണപ്പെരുപ്പം മാറ്റമില്ലാതെ തുടരാൻ കാരണം എന്നതാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതുപോലെതന്നെ വീട്ടുപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും മന്ദഗതിയിലുള്ള വിലവർദ്ധനവും പണപ്പെരുപ്പം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ പണപ്പെരുപ്പം വീണ്ടും കുറയുകയാണെങ്കിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ