ഷൈമോൻ തോട്ടുങ്കൽ

ബർമിംഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യു കെയിയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന മലയാളികളായ ഇൻ്റർനാഷണൽ സ്റ്റുഡൻസിന് ക്രിസ്തുമസ്സിന് ഒരുക്കമായുള്ള പ്രാർത്ഥന ഇന്ന് വൈകീട്ട് 9 മണി മുതൽ 10 മണി വരെ Zoom ൽ സംഘടിപ്പിച്ചിരിക്കുന്നു. റോമിൽ നിന്നുള്ള റവ.ഫാ ജോജോ മഞ്ഞളി ക്രിസ്തുമസ്സ് സന്ദേശം നൽകും. ഇതോടൊപ്പം വിവിധ യൂണിവേഴ്‌സിറ്റികളിൽ എത്തിച്ചേർന്നിട്ടുള്ള ഗായകരായ സഭാമക്കൾ ആലപിച്ച് ഒരുക്കിയിട്ടുള്ള ക്രിസ്തുമസ്സ് ആശംസാ ഗാനത്തിൻ്റെ വീഡിയോ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ്‌ സ്രാമ്പിക്കൽ പ്രകാശനം ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിസ്തുമസ്സിന് ഒരുക്കമായിട്ടുള്ള പ്രാർത്ഥനകൾക്ക് രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർമാൻ റവ സി. ആൻ മരിയ SH, ബ്ലെസ്സി കുര്യൻ, ലിൻറ രാജു എന്നിവർ നേതൃത്വം നൽകും. രൂപതയിലെ മൈഗ്രൻ്റ്സ്, യൂത്ത്, ഇവാഞ്ചലൈസേഷൻ കമ്മീഷനുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.