ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ത്രീവിരുദ്ധത, ഇസ്ലാമോഫോബിയ, ഇന്ത്യൻ പോലീസ് സേനയിലെ അക്രമം എന്നിവ ഉണ്ട് എന്ന പേരിൽ നിരൂപക പ്രശംസ നേടിയ സന്തോഷ് എന്ന സിനിമയുടെ റിലീസ് ഇന്ത്യയിൽ തടഞ്ഞു . ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് സന്ധ്യ സൂരി രചനയും സംവിധാനവും നിർവഹിച്ച സന്തോഷ് ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വിധവയായ ഒരു യുവതി പോലീസ് സേനയിൽ ചേരുന്നതിന്റെയും ഒരു ദളിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുകയും ചെയ്യുന്നതിനെ ഇതിവൃത്തമാക്കിയ സിനിമ അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയിരുന്നു.
ഇന്ത്യൻ സമൂഹത്തിൽ നടമാടുന്ന സ്ത്രീവിരുദ്ധത, താഴ്ന്ന ജാതിക്കാരായ ദളിതർക്കെതിരെയുള്ള വിവേചനം, പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിന്റെ നഗ്നമായ ദൃശ്യങ്ങൾ എന്നിവ ചിത്രത്തിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ലൈംഗിക ആക്രമണങ്ങൾ പ്രത്യേകിച്ച് താഴ്ന്ന ജാതിക്കാർക്കെതിരെയുള്ളതും വർദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധതയും ചിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ട്.
കാൻ ചലച്ചിത്ര മേളയിൽ സന്തോഷ് വ്യാപകമായ പ്രശംസ നേടിയിരുന്നു. ഓസ്‌കാറിന്റെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്കുള്ള യുകെയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ഈ സിനിമ. ഇത് കൂടാതെ നിരവധി അവാർഡുകൾക്ക് സിനിമ നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രധാന നടി ഷഹാന ഗോസ്വാമി അടുത്തിടെ ഏഷ്യൻ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ചിത്രം പൂർണ്ണമായി നിർമ്മിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും ഇന്ത്യക്കാരുമാണ്. വടക്കേ ഇന്ത്യയിലെ പ്രധാന ഭാഷയായ ഹിന്ദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ചിത്രീകരിക്കുന്നതിനായി ചലച്ചിത്ര നിർമ്മാതാക്കൾ മുമ്പ് തിരക്കഥ സമർപ്പിച്ചിരുന്നു. അന്ന് അവർക്ക് ഒരു പ്രശ്‌നവും നേരിടേണ്ടി വന്നില്ല. ജനുവരിയിൽ ചിത്രം വിതരണം ചെയ്യാൻ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലയും രംഗത്തുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന് സർക്കാർ സ്ഥാപനമായ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിലെ (സിബിഎഫ്‌സി) യിലെ സെൻസർമാർ ചിത്രത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ പ്രേക്ഷകർക്ക് ഒരിക്കലും ഈ സിനിമ കാണാൻ സാധിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സെൻസർമാരുടെ തീരുമാനത്തെ “നിരാശജനകവും ഹൃദയഭേദകവും” എന്ന് സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ സൂരി വിശേഷിപ്പിച്ചത് .
Leave a Reply