ജോര്‍ജ് ഏബ്രഹാം
യുണൈറ്റഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യു എസ് എയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍, ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സെമിനാര്‍ നടത്തി ഇന്ത്യയിലും മറ്റു ഇതര രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തില്‍പ്പെട്ടവരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും, വാഷിങ്ടണില്‍ ഗവണ്‍മെന്റ് പോളിസി മേക്കിംഗ് ഡിപ്പാര്‍ട്ട്മെന്റുകളിലും ഭരണ നയതന്ത്രജ്ഞരുടെ ഓഫുകളിലും ഇന്റേണ്‍ഷിപ്പ് സാധ്യതകള്‍ മലയാളികളുടെ തലമുറകള്‍ക്കു എങ്ങിനെ പ്രയോജനപ്പെടുത്തുവാന്‍ കഴിയുമെന്നും അതിന്റെ നേട്ടങ്ങളെക്കുറിച്ചും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോണ്‍ പ്രഭുദാസും സെന്റര്‍ ഫോര്‍ ഫെയ്ത് ബേസ്ഡ് ആന്റ് നെയ്ബര്‍ ഹുഡ് പാര്‍ട്ണര്‍ഷിപ്പ്, പ്രോഗ്രാം സ്പെഷ്യലിസ്റ്റ് ഡോ. ബെന്‍ ഓഡെല്‍ തുടങ്ങിയവര്‍ സംസാരിക്കുകയും ഉണ്ടായി.
നിയമ നിര്‍മാണ മേഖലകളിലും നയതന്ത്ര മേഖലകളിലും മലയാളി യുവജനങ്ങള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ ഇടയായാല്‍ തുടര്‍ന്ന് ഈ മേഖലകളില്‍ ജോലി സാധ്യതകള്‍ ലഭ്യമാകാന്‍ പരിഗണന ലഭിക്കുകയും നമ്മുടേതായ പല വിഷയങ്ങളും ഭരണതലത്തിലുള്ളവരെ ബോധ്യപ്പെടുത്താനും നമ്മുടെ കമ്മ്യൂണിറ്റിയുടെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ നല്ല സ്വാധീനം ചെലുത്തുവാന്‍ ഇടയാക്കുമെന്നും ഉള്ളതിനാല്‍ യുവജനങ്ങളെ ഉത്സാഹിപ്പിക്കുവാന്‍ ഏവരും പരിശ്രമിക്കണമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ബഹുമാന്യപ്പെട്ട ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം കൊടിക്കുന്നില്‍ സുരേഷും ഈ സെമിനാറില്‍ സംസാരിക്കുകയുണ്ടായി. മതപീഡനകള്‍ക്കു ഇന്ത്യയില്‍ അറുതി വരണമെങ്കില്‍ ഒരു ഭരണമാറ്റം കൊണ്ട് മാത്രമേ സാധ്യമാകുകയുള്ളു എന്നും ന്യൂനപക്ഷ പീഡനത്തിനെതിരായി സംസാരിച്ചതുകൊണ്ടുതന്നെ അകാരണമായി രണ്ട് തവണ സസ്പെന്റ് ചെയ്തതായും അദ്ദേഹം പ്രസ്താവിച്ചു. ഇന്നത്തെ ഇന്ത്യയിലെ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ അധികനാള്‍ തുടര്‍ന്ന് പോകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്തുത യോഗത്തില്‍ വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്റേണ്‍ഷിപ്പ് അവസരങ്ങളെക്കുറിച്ച് അറിയുവാന്‍ താല്‍പര്യമുള്ളവര്‍ ഫാ. ജോണ്‍ തോമസ് (516 996 4887), റവ. വില്‍സണ്‍ ജോസ് (516 660 1188), ജോര്‍ജ് എബ്രഹാം (917 544 4137) തുടങ്ങിയവരുമായോ പ്രഭുദാസുമായോ ബന്ധപ്പെടേണ്ടതാകുന്നു.
Leave a Reply