മാധ്യമങ്ങളിലൂടെ ലൈംഗിക പീഡനമാരോപണമുന്നയിച്ച മോഡല്‍ ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.
അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഷെര്‍ലിന്‍ വ്യാജ പരാതി നല്‍കിയത്. രാജ് കുന്ദ്രയുടെ ബിസിനസുമായി ബന്ധമില്ലാത്ത ശില്‍പയെ കേസിലേക്ക് വലിച്ചിഴച്ചെന്നും ദമ്പതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. കുന്ദ്രക്കെതിരെ നേരത്തെ ഉന്നയിച്ച ലൈംഗിക ആരോപണം വ്യാജമായിരുന്നെന്ന് ഷെര്‍ലില്‍ ശില്‍പയോട് നേരത്തെ സമ്മതിച്ചിരുന്നതായി അഭിഭാഷകന്‍ പറഞ്ഞു.
2019 മര്‍ച്ച് 27ന് രാത്രി രാജ് കുന്ദ്ര വീട്ടില്‍ എത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ഷെര്‍ലിന്റെ പരാതി. കഴിഞ്ഞ വര്‍ഷം ഇതിനെപ്പറ്റി പരാതി നല്‍കിയപ്പോള്‍ കുന്ദ്ര ഭീഷണിപ്പെടത്തിയതിനാല്‍ പരാതി പിന്‍വലിച്ചിരുന്നു. ജുഹു പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഷെര്‍ലിന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.
Leave a Reply