ബാബു മങ്കുഴിയിൽ
യു കെ യിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ് സ്വിച്ച് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ ,വിഷു,ഈദ് ആഘോഷം ഏപ്രിൽ 6 ശനിയാഴ്ച നടന്നു.
ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മണിക്ക് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് അരുൺ പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഏവർക്കും റെവ . ഫാ . മാത്യൂസ് വലിയപുത്തൻപുരയിൽ മുഖ്യാഥിതിയായി ആഘോഷപരിപാടികൾക്കു തിരി തെളിച്ചു.
മത സൗഹാർദ്ധം ഊട്ടി ഉറപ്പിക്കുന്ന സമൂഹഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.
പരിപാടിയുടെ മുഖ്യ ആകർഷണമായ രാധാ കൃഷ്ണ മത്സരം നിറഞ്ഞ കയ്യടിയോടെ നടത്തപ്പെട്ടു. പത്തു വയസ്സിൽ താഴെയുള്ള ചാരുതയാർന്ന നിരവധി രാധാ, കൃഷ്ണൻമാരിൽ നിന്നും ജ്യൂവൽ വർഗീസ് ക്യൂട്ട് രാധയായും എയിഡൻ ജസ്റ്റിൻ ക്യൂട്ട് കൃഷ്ണനായും തിരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾക്കൊപ്പം
വിഷുക്കണിയും, ഈസ്റ്റർ എഗും നൽകി.
തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.
മികച്ച ഡാൻസറും കൊറിയോഗ്രാഫറുമായ നേസാ ഗണേഷിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധങ്ങളായ സിനിമാറ്റിക് ബൊളീവുഡ് ഡാൻസുകൾ ഏവരുടെയും മനം കവർന്നു.
Leave a Reply