ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ ഓണം വീണ്ടും വരികയായി……മഹത്തായ ഒരു സംസ്കാരത്തിൻറെ ഭാഗമായ ഓണം മലയാളികളില്‍ ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നു.

ലോകത്തെവിടെയാണങ്കിലും ഏതൊരു മലയാളിയും ഓണം ആഘോഷിക്കാൻ ആഗ്രഹിക്കും.
കള്ളവും ചതിയും ഇല്ലാത്ത ഒരു നാട് നമ്മുടെ പൂർവികരുടെ സങ്കല്‍പ്പത്തിലും ഉണ്ടായിരുന്നു എന്ന് മാവേലി മന്നന്റെ ഐതീഹ്യ കഥകളിലൂടെ നാം മനസിലാക്കുന്നു.

ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കുവാൻ കഴിയില്ല. നമുക്കൊരിക്കല്‍ കൂടി ആ പഴയ കാലത്തേക്കൊന്നു തിരിച്ചു പോകാം…

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ. …..

ഈ ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം…….ഒരുമയോടെ ഒരോണം ഐ എം എ യോടൊപ്പം. …..

ഏതൊരാഘോഷമാണെങ്കിലും അതിന്റെ തനിമ നഷ്ടപ്പെടാതെ ആഘോഷിക്കുന്ന യുകെ യിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഇപ്സ്വിച് മലയാളി അസോസിയേഷൻ , ഇത്തവണ മലയാളിമങ്ക മത്സരവും, കാരിരുമ്പിന്റെ കരുത്തുള്ള ഐ എം എ യുടെ ചുണക്കുട്ടികളുടെ വടം വലി മത്സരവും, സ്വാദിഷ്ഠമായ ഓണസദ്യയ്ക്കുമൊപ്പം കലാവിരുന്നും ഡിജെ പാർട്ടിയുമായി സെപ്റ്റംബർ 8 ഞായറാഴ്ച ആവേശപുലരി 2024 മായി നിങ്ങളുടെ മുന്നിലേക്ക്‌ വരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് സ്കൂളിൽ വച്ച് സെപ്റ്റംബർ 8 നു നടക്കുന്ന ഓണാഘോഷത്തിലേക്കു ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായിട്ടുള്ള രുചികരമായ ഓണസദ്യ ഏവർക്കും ആസ്വദിക്കുന്നതിനും പങ്കെടുക്കുന്നവർക്കെല്ലാം യഥേഷ്ടം ഭക്ഷണം ലഭ്യമാക്കുന്നതിനും കൃത്യമായ എണ്ണം അറിയേണ്ടതായിട്ടുണ്ട്‌. അതിനാൽ ദയവു ചെയ്ത് ഓരാരുത്തരും  ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ഓണം രജിസ്ട്രേഷൻ ഗൂഗിൾഫോം താഴെ കാണുന്ന ലിങ്കിൽ കയറി എത്രയും വേഗം നിർബന്ധമായും രജിസ്റ്റർ ചെയ്തു സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.

https://forms.gle/HNZ7hUA8bNnMmmDQ9

ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദ്യകരമാക്കാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. ഓണാഘോഷ പരിപാടികളിൽ ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പ്രായഭേദമെന്യേ എല്ലാവരും  എത്രയും വേഗം പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു .
പേരുകൾ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി  താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Nevin Manuel
📞 07588 790065
Shiby Vitus
📞 07877795361.