ജീമോന്‍ റാന്നി
പെയര്‍ലാന്‍ഡ് (ടെക്‌സസ്): ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയിലെ ടെക്‌സസ്– ഒക്ലഹോമ റീജിയണ്‍ കലാമാമാങ്കത്തിനു പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സിറോ മലബാര്‍ ഇടവക ആതിഥേയത്വം വഹിക്കും. സെന്റ് ജോസഫ് സിറോ മലബാര്‍ (സ്റ്റാഫ്‌ഫോര്‍ഡ്, ടെക്‌സസ്) പാരിഷ് ഹാളില്‍ നടത്തുന്ന ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് എന്നറിയപ്പെടുന്ന ഈ കലോത്സവം 2017 ഓഗസ്റ്റ് 4 ന് ആരംഭിച്ചു ഓഗസ്റ്റ് 6 ന് അവസാനിക്കും.
ഓഗസ്റ്റ് നാലാം തിയതി ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഉദ്ഘാടനത്തോടുകൂടി തിരിതെളിയുന്ന ഈ കലാമാമാങ്കത്തിന് ഓഗസ്റ്റ് 6 വൈകിട്ട് ഏഴിനു നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയോടെ തിരശീല വീഴും. പതിനെട്ടോളം ഇനങ്ങളിലായി ടെക്‌സസ്– ഒക് ലഹോമ പ്രദേശങ്ങളില്‍ നിന്നു മുള്ള എട്ടു ഇടവകകളില്‍പ്പെട്ട അഞ്ഞൂറില്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമത്സരങ്ങളില്‍ ഒന്നാണ്.
എട്ടു ഇടവകകളില്‍ നിന്നും ഹൂസ്റ്റണ്‍ പരിസര പ്രദേശങ്ങളില്‍ നിന്നുമായി അയ്യായിരത്തോളം ആളുകള്‍ കലാമത്സരങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനെത്തും. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ഇടവക വികാരി ഫാ. റൂബന്‍ താന്നിക്കല്‍, ഐപിടിഎഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ്, ഇടവക ട്രസ്റ്റിമാരായ അഭിലാഷ് ഫ്രാന്‍സിസ്, ടോണി ഫിലിപ്പ്, ഫ്‌ലെമിങ് ജോര്‍ജ്, ജെയിംസ് തൈശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പേരടങ്ങുന്ന സംഘാടക സമിതിക്കും രൂപം കൊടുത്തു.
പരിപാടികളുടെ മെഗാ സ്‌പോണ്‍സറായ പ്രമുഖ ട്രാവല്‍ ഏജന്‍സി അബാക്കസ് ട്രാവല്‍സിന്റെ സിഇഒ ഹെന്റി പോളില്‍ നിന്നു ചെക്ക് ഏറ്റുവാങ്ങിക്കൊണ്ടും വമ്പിച്ച സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റാഫിള്‍ ടിക്കറ്റ് ഐപിടിഎഫ് ഇവന്റ് ഡയറക്ടര്‍ കൂടിയായ ഇടവക വികാരി ഫാ. റൂബന്‍ താന്നിക്കലില്‍ നിന്നും കൈക്കാരന്‍ അഭിലാഷ് ഫ്രാന്‍സിസ് ഏറ്റുവാങ്ങിക്കൊണ്ടും പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.iptf2017.com
Leave a Reply