ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷസാധ്യത. പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടന്‍റെ എണ്ണ ടാങ്കര്‍ ഇറാ‍ന്‍ പിടിച്ചെടുത്തു. മറ്റൊന്ന് ഏറെനേരം തടഞ്ഞുവച്ച ശേഷം വിട്ടു.  നിലവിലെ സാഹചര്യം ചര്‍ച്ചചെയ്യാന്‍ ബ്രിട്ടന്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചു

സ്റ്റെനോ ഇംപെറോ എന്ന എന്ന ബ്രിട്ടിഷ് എണ്ണ ടാങ്കറാണ് ഇറാന്‍റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്തത്. 23 അംഗ നാവിക സംഘമാണ് ഈ എണ്ണ ടാങ്കറിലുള്ളത്. മറ്റൊരു എണ്ണ ടാങ്കറും ഇറാന്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. സ്വതന്ത്ര കടല്‍ ഗതാഗതം തടഞ്ഞ ഇറാനെതിരെ രൂക്ഷമായാണ് ബ്രിട്ടന്‍ പ്രതികരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉപരോധങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്‍റെ ഹോര്‍മൂസ് കടലിടുക്കിലെ പുതിയ നീക്കം. ലോകത്തിലെ എണ്ണയുടെ ആറിലൊന്നും എല്‍.എന്‍.ജിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും അശാന്തിയുടെ അന്തരീക്ഷം പടരുന്നു. തങ്ങളുടെ എണ്ണ കയറ്റുമതി നിര്‍ത്തണ്ടി വന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്ന ഇറാന്‍റെ നയമാണ് നിലവില്‍ നടപ്പിലാവുന്നത്