സ്വന്തം ലേഖകൻ

ഇറാൻ :- ഇറാനിൽ യാത്ര വിമാനം തകർന്നുണ്ടായ അപകടത്തിൽ ഇറാൻ തങ്ങളുടെ കുറ്റം സമ്മതിച്ചു. തങ്ങളുടെ പിഴവ് മൂലമാണ് ഈ അപകടം സംഭവിച്ചതെന്ന് ഇറാൻ ഒടുവിൽ വ്യക്തമാക്കി. ഇതിനെ തുടർന്ന് ഇറാനിൽ ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയെന്ന പേരിൽ ബ്രിട്ടീഷ് അംബാസിഡർ അറസ്റ്റിൽ. റോബ് മകായറിനെ ടെഹ്റാനിൽ വെച്ച് അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂറോളം ആണ് ബ്രിട്ടീഷ് അംബാസഡറേ തടഞ്ഞുവച്ചത്. മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്തശേഷം എംബസിയിലേക്കുള്ള മടക്കയാത്രയിൽ ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് PS752 എന്ന വിമാനം തകർന്നു വീണത് മനുഷ്യ പിഴവുമൂലം ആണെന്ന് ഇറാൻ അംഗീകരിച്ചിട്ടുണ്ട്. ഈ അപകടത്തെ കുറിച്ചുള്ള വ്യക്തമായ അന്വേഷണത്തിനും ഇറാൻ ഉത്തരവിട്ടിട്ടുണ്ട്. ഇറാനിലെ ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് യുകെ അംബാസിഡർ നേതൃത്വം നൽകുന്നുണ്ടെന്ന ആരോപണവും ഇറാൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

എന്നാൽ വ്യക്തമായ തെളിവുകൾ ഒന്നും ഇല്ലാതെ തങ്ങളുടെ അംബാസഡറെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമ ലംഘനമാണെന്ന് ബ്രിട്ടൻ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അപകടത്തെ തുടർന്ന് ഇറാനിൽ വൻ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. യുഎസ് മിലിറ്ററി ബേസുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. ഇത് തങ്ങളുടെ ഭാഗത്തുനിന്ന് പറ്റിയ ഏറ്റവും വലിയ പിഴവാണെന്ന് പ്രസിഡന്റ് ഹസ്സൻ റൗഫാനി വ്യക്തമാക്കി.    വിമാനാപകടത്തിൽ മരിച്ചവരിൽ മൂന്നു ബ്രിട്ടീഷുകാരും ഉൾപ്പെട്ടി രുന്നു . ബിപി എഞ്ചിനീയർ സാം സോകെയ്, ലയിംഗ് ഓ റൂർക്ക് എഞ്ചിനീയർ സയീദ് തഹ്മാസെബി എന്നീ ബ്രിട്ടീഷ് പൗരന്മാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിൽ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വാഗ്ദാനം നൽകി. ഇറാൻ തങ്ങളുടെ ആണവായുധ നിർമാണപ്രവർത്തനങ്ങൾ നിർത്തണമെന്നും, നയതന്ത്രപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്നും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി അഭിപ്രായപ്പെട്ടിട്ടുണ്ട്.